ഹരിത സൗഹൃദ ഇടവക പ്രഖ്യാപനം

കാവനാട്: എന്ത് വിലകൊടുത്തും ഭൂമിയെ സംരക്ഷിക്കാന്‍ നമ്മള്‍ തയാറാകണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. ശക്തികുളങ്ങര സെന്‍റ് ജോണ്‍ ഡി. ബ്രിട്ടോ ദേവാലയത്തിന്‍െറ ഹരിത സൗഹൃദ ഇടവക പ്രഖ്യാപനവും ഫാ. റൊമാന്‍സ് ആന്‍റണി രചിച്ച ‘പതിനൊന്നാമത്തെ കല്‍പന’ പുസ്തകത്തിന്‍റ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമി നാം എല്ലാവര്‍ക്കുംവേണ്ടി മാത്രമുള്ളതല്ളെന്നും വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി വേണ്ടതാണെന്ന് ഓര്‍ക്കണമെന്നും അദേഹം പറഞ്ഞു. ജൈവ നഴ്സറി ഉദ്ഘാടനവും പുസ്തക സ്വീകരണവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഹരിത ഇടവക ലോഗോ പ്രകാശനം ചെയ്തു. എന്‍. വിജയന്‍പിള്ള എം.എല്‍.എ, മുന്‍മന്ത്രി ഷിബു ബേബിജോണ്‍, കേരള വെറ്ററിനറി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അനില്‍ സേവ്യര്‍, കൗണ്‍സിലര്‍ സോണി ഷാ, മുന്‍ കൗണ്‍സിലര്‍ അല്‍ ഫോണ്‍സ്, മദര്‍ ജനറല്‍ റെക്സിയ മേരി, കണ്‍വീനര്‍ സുനില്‍ ലോറന്‍സ്, അജപാലന സമിതി സെക്രട്ടറി ജെയിംസ് മോറിസ് തുടങ്ങിയവര്‍ സംസാരിച്ചു. ജോയി ആന്‍റണി, ഇഗ്നീഷ്യസ്ലൂക്ക് എന്നിവര്‍ക്ക് കര്‍ദിനാള്‍ ഹരിത സൗഹൃദ ഇടവക പ്രഖ്യാപനപത്രിക കൈമാറി. ജെയിംസ് മോറിസ് പത്രികാവിവരണവും വി.ടി കുരീപ്പുഴ പുസ്തക അവതരണവും നടത്തി. ഇടവക അസി.വികാരി ഫാ. ടെറി തങ്കച്ചന്‍ സ്വാഗതവും ഇടവക വികാരി ഫാ.റൊമാന്‍സ് ആന്‍റണി മറുപടി പ്രസംഗവും നടത്തി. പള്ളിയും പരിസരവും പള്ളി വക സ്ഥാപനങ്ങളും ഭവനങ്ങളും പൊതുനിരത്തുകളും സ്ഥലങ്ങളും പരിസ്ഥിതി സൗഹൃദമാക്കുക എന്ന ദൗത്യമാണ് പ്രഖ്യാപനം വഴി ഇടവക ഏറ്റെടുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.