കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞുമായി വിദ്യാര്‍ഥികള്‍ വീട്ടിലേക്ക്

ആയൂര്‍: പുത്തന്‍ കാര്‍ഷിക സംസ്കാരത്തിന്‍െറ ബാലപാഠങ്ങള്‍ പഠിച്ച് കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞുങ്ങളുമായി വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങി. ഇളമാട് ഗ്രാമപഞ്ചായത്തും സംസ്ഥാന പൗള്‍ട്രിവികസന കോര്‍പറേഷനും സംയുക്തമായി നടപ്പാക്കിയ പദ്ധതി വാളിയോട് എസ്.ആര്‍.വി യു.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. 100 ദിവസം പ്രായമായ അഞ്ച് കോഴികളെവീതം 125 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. നാട്ടില്‍ നന്മ നട്ടുവളര്‍ത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ളാസും നടത്തി. കോഴിത്തീറ്റയും പ്രതിരോധമരുന്നും നല്‍കി. പഞ്ചായത്തിലെ മറ്റ് സ്കൂളുകളിലും പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെപ്കോ മാനേജിങ് ഡയറക്ടര്‍ ഡോ. വി.എസ്. സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെപ്കോ ചെയര്‍മാന്‍ എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, മാനേജര്‍ ആര്‍. രാജേന്ദ്രന്‍പിള്ള, ജില്ല പഞ്ചായത്ത് അംഗം ടി. ഗിരിജാകുമാരി, ബ്ളോക്ക് വൈസ് പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേല്‍, പി.ടി.എ പ്രസിഡന്‍റ് വി. ജയ, റീന, ബിജു, സുമാദേവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.