കൊല്ലം: വെയില്‍ മങ്ങിത്തുടങ്ങിയ തഴവയല്‍ ഏലായില്‍ എള്ളിന്‍വിത്തുകള്‍ക്കൊപ്പം ജില്ല ഹരിത വികസനസ്വപ്നങ്ങളുടെയും വിത്തെറിഞ്ഞു. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയെ സാക്ഷിയാക്കി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് വിത്തുവിതച്ച് ഹരിത കേരളം മിഷന്‍െറ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രി വേദിയില്‍ ഭദ്രദീപം തെളിച്ചപ്പോള്‍ സംസ്ഥാന രൂപവത്കരണത്തിന്‍െറ അറുപതാം വര്‍ഷികത്തിന്‍െറ പ്രതീകമായി മേഖലയിലെ ജനപ്രതിനിധികളും മുതിര്‍ന്ന കര്‍ഷകരും സദസ്സിന് മുന്നില്‍ 60 വിളക്കുകള്‍ തെളിച്ചു. തുടര്‍ന്ന് ജനപ്രതിനിധികളും കര്‍ഷകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പച്ചക്കറിത്തൈകള്‍ നട്ടു. കൃഷിയിടം ഒരുക്കുന്നതും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലുമെന്നപോലെ ഉദ്ഘാടന ചടങ്ങും സ്ത്രീകളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പത്തേക്കര്‍ പുരയിടവും നാലേക്കര്‍ വയലും കൃഷിയോഗ്യമാക്കിയത് തൊഴിലുറപ്പ് പദ്ധതിയിലെ വനിതാ തൊഴിലാളികളാണ്. 885 മനുഷ്യദിനങ്ങള്‍ ഇതിനുവേണ്ടി ചെലവിട്ടു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ഹരിത കേരളം കൈപ്പുസ്തകം ചടങ്ങില്‍ വിതരണംചെയ്തു. കൃഷിക്കായി ഭൂമി വിട്ടുനല്‍കിയ ആലുംമൂട്ടില്‍ കുടുംബത്തിന്‍െറ പ്രതിനിധി ശ്രീദേവിയമ്മയെ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദരിച്ചു. അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്‍െറ ഭാഗമായി കുലശേഖരപുരം പഞ്ചായത്തിലെ തെങ്ങിന്‍ തടങ്ങളില്‍ പയര്‍കൃഷി നടത്തുന്നതിന് മുന്നോടിയായി പയര്‍ വിത്ത് മന്ത്രി വിതരണംചെയ്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം അത്യുല്‍പാനദശേഷിയുള്ള കശുമാവിന്‍തൈകള്‍ വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.