യുവാവ് കായലില്‍ ചാടിയെന്ന് ഫോണ്‍ കോള്‍; വട്ടംകറങ്ങി ഫയര്‍ഫോഴ്സ്

ചവറ: പൊലീസ് ഓടിച്ച യുവാവ് കായലില്‍ ചാടിയെന്ന അജ്ഞാത ഫോണ്‍ കോള്‍ ചവറ ഫയര്‍ഫോഴ്സിനെ വട്ടംചുറ്റിച്ചു. ചവറ പാലത്തില്‍നിന്ന് യുവാവ് കായലില്‍ ചാടിയതായി ശനിയാഴ്ച രാത്രി 9.30നാണ് ചവറ ഫയര്‍ യൂനിറ്റില്‍ ഫോണ്‍ കോള്‍ എത്തിയത്. ഉടന്‍തന്നെ ജീവനക്കാര്‍ വാഹനവുമായി പാലത്തിന് സമീപമത്തെി. വിവരമറിഞ്ഞ് ചവറ പൊലീസും സ്ഥലത്തത്തെി. എന്നാല്‍ കായലില്‍ യുവാവ് ചാടിയ ലക്ഷണമോ വിവരമോ സ്ഥലത്തുനിന്ന് ലഭിച്ചില്ല. അപകടവിവരം വിളിച്ചു പറഞ്ഞ നമ്പറിലേക്ക് ഫയര്‍ഫോഴ്സ് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. ഏറെനേരം സ്ഥലത്ത് ചെലവഴിച്ച ശേഷമാണ് ഫയര്‍ ജീവനക്കാര്‍ മടങ്ങിയത്. ഞായറാഴ്ച രാവിലെ ഇതേ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സാംസണ്‍ ഫ്രാന്‍സിസ് എന്നയാളാണെന്നും ചവറ സ്വദേശിയാണെന്നും അപകടവിവരം വിളിച്ചുപറഞ്ഞത് അബദ്ധം പറ്റിയതാണെന്നുമാണ് പറഞ്ഞത്. ചവറ ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. യുവാവിന്‍െറ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറിയതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.