കൊട്ടിയം: ദേശീയപാതയില്‍ കൊട്ടിയം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായി. യോഗം വിളിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്‍ഡ് നിശ്ചയിക്കാന്‍ ആര്‍.ടി.ഒ തിങ്കളാഴ്ച വൈകീട്ട് നാലിന് കൊട്ടിയത്തത്തെും. മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പുല്ലിച്ചിറ പള്ളിയിലെ തീര്‍ഥാടനം ആരംഭിച്ചതോടെ കൊട്ടിയത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. എട്ടുകൊല്ലം മുമ്പ് ജങ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റ് നശിച്ചു. ബസുകള്‍ റോഡിന് നടുവില്‍ തന്നെ തിരിയുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ജങ്ഷനില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഡ്യൂട്ടിയിലുള്ളവര്‍ അവിടെ ഇരിക്കാറില്ല. ട്രാഫിക് നിയന്ത്രണത്തിന് ട്രാഫിക് വാര്‍ഡന്‍ മാത്രമാണുള്ളത്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരമാണ് മാസങ്ങള്‍ക്കുമുമ്പ് ചാത്തന്നൂര്‍ എ.സി.പി യോഗം വിളിച്ചുചേര്‍ത്തത്. കൊട്ടിയം ജങ്ഷന് കിഴക്കുവശം ദേശീയപാതക്ക് തെക്കുഭാഗത്തായുള്ള ഏതാനും വ്യാപാരികള്‍ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഓട്ടോ ഇടുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗതീരുമാനപ്രകാരമാണ് തിങ്കളാഴ്ച കൊല്ലം ആര്‍.ടി.ഒ കൊട്ടിയം ജങ്ഷനിലത്തെുന്നത്. കോടികള്‍ മുടക്കി നവീകരിച്ച ഒറ്റപ്ളാമൂട് റോഡില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിയാല്‍ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.