കൊല്ലം: അഞ്ചല്‍ ഏരൂരില്‍ രാമഭദ്രന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയും അപവാദപ്രചാരണങ്ങള്‍ നടത്തിയും സി.പി.എമ്മിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നതെന്ന് ജില്ല സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു. 2010ല്‍ രാമഭദ്രന്‍ കൊലചെയ്യപ്പെടുമ്പോള്‍ കൊലപാതകത്തെ സി.പി.എം അപലപിച്ചതാണ്. ഇത്തരം കൊലപാതകത്തെയോ അക്രമങ്ങളെയോ സി.പി.എം പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. നെട്ടയം ശ്രീനാരായണഗുരു മന്ദിരത്തിലെ ഉത്സവഘോഷയാത്രയോടനുബന്ധിച്ചാണ് സംഘട്ടനം ഉണ്ടാകുന്നത്. ഘോഷയാത്ര വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് നടന്ന വാക്കുതര്‍ക്കത്തെതുടര്‍ന്നാണ് സംഘട്ടനം നടന്നത്. സംഘട്ടനത്തില്‍ പങ്കെടുക്കുകയും കേസില്‍ പ്രതിയായി മാറുകയും ചെയ്തതില്‍ ആ പ്രദേശത്തെ മിക്ക രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ടവരുമുണ്ട്. അതിന്‍െറ തുടര്‍ച്ചയെന്നവണ്ണം നടന്ന സംഘട്ടനത്തിലാണ് രാമഭദ്രന്‍ കൊലചെയ്യപ്പെട്ടത്. നേതാക്കളും പ്രവര്‍ത്തകരുമായ നിരവധി പേരെ കേസില്‍ പ്രതികളാക്കി സി.പി.എമ്മിനെ കടന്നാക്രമിക്കുന്നതിനുള്ള നീക്കമാണ് സി.ബി.ഐയെ ഉപയോഗിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.