ശരീഅത്ത് സംരക്ഷണ സമ്മേളനവും റാലിയും

ആയൂര്‍: ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്‍െറ ആഹ്വാനപ്രകാരം ശരീഅത്തിനെക്കുറിച്ച് ബോധവത്കരിക്കാനും ഏക സിവില്‍കോഡ് നീക്കത്തില്‍നിന്ന് കേന്ദ്രഭരണകൂടം പിന്തിരിയണമെന്നും അഭ്യര്‍ഥിച്ച് ശരീഅത്ത് സംരക്ഷണസമ്മേളനവും റാലിയും നടന്നു. കൊട്ടാരക്കര താലൂക്കിലെ 72 മഹല്ല് ജമാഅത്തുകളും ജമാഅത്ത് യൂനിയനും, ജമാഅത്ത് ഫെഡറേഷന്‍, മുഴുവന്‍ മുസ്ലിം സംഘടനകളുടെയും കൂട്ടായ്മയായ മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സംഗമം നടന്നത്. അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനംചെയ്തു. ഇസ്ലാമിക ശരീഅത്തിനെതിരെ കൊഞ്ഞനംകുത്താന്‍ ഭരണകൂട ഭീകരത ശ്രമിക്കുന്നുവെന്നും നോട്ട് മാറ്റിയതുപോലെ ശരീഅത്തിനെ മാറ്റി സമൂഹത്തിനെ മുട്ടുകുത്തിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. കൊട്ടാരക്കര താലൂക്ക് മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി അധ്യക്ഷതവഹിച്ചു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ചിറയിന്‍കീഴ് നൗഷാദ് ബാഖവി, പി.എച്ച്. മുഹമ്മദ്, സുബൈര്‍ സബാഹി തുടങ്ങിയവര്‍ സംസാരിച്ചു. ഏരൂര്‍ ഷംസുദ്ദീന്‍ മദനി പ്രാര്‍ഥന നിര്‍വഹിച്ചു. ‘ബഹുസ്വരതയാണ് ഭംഗി, മതസ്വാതന്ത്ര്യമാണ് മഹത്വം’ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു സമ്മേളനം നടന്നത്. ചടയമംഗലം ജഡായു ജങ്ഷനില്‍നിന്ന് ആരംഭിച്ച റാലി സമ്മേളനനഗരിയില്‍ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.