കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളികളുടെ കഞ്ഞിവെപ്പ് സമരം

ചവറ: നിരവധി നാളായുള്ള ആവശ്യങ്ങളും സൂചനാസമരങ്ങളും ഫലം കാണാതായതോടെ കശുവണ്ടി ഫാക്ടറിക്ക് പുറത്തെ സമരത്തിന്‍െറ ഗതി മാറി. ഫാക്ടറിക്ക് പുറത്ത് സമരം നടത്തിയിരുന്ന തൊഴിലാളികള്‍ ഫാക്ടറിയുടെ ഗേറ്റ് തുറന്ന് അകത്തുകയറി കഞ്ഞിവെപ്പ് സമരം തുടങ്ങി. പുത്തന്‍ സങ്കേതം അലിഫ് കശുവണ്ടി ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികളാണ് മാനേജ്മെന്‍റിന്‍െറ നിഷേധ നിലപാടിനെതിരെ സി.ഐ.ടി.യു നേതൃത്വത്തില്‍ അടുപ്പുകൂട്ടി കഞ്ഞിവെച്ചത്. 10 മാസമായി അടഞ്ഞുകിടക്കുന്ന ഫാക്ടറിയില്‍ 300 ഓളം തൊഴിലാളികളാണുള്ളത്. ശമ്പള കുടിശ്ശികയും ബോണസും ഉള്‍പ്പെടെ 10 ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് എല്ലാ ഫാക്ടറികളിലും 2000 രൂപ തൊഴിലാളികള്‍ക്ക് അലവന്‍സ് നല്‍കിയെങ്കിലും തങ്ങള്‍ക്ക് ആ തുകയും ഉടമ നല്‍കിയില്ളെന്നും തൊഴിലാളികള്‍ പറഞ്ഞു. ഫാക്ടറി തുറക്കാനുള്ള സാഹചര്യമുണ്ടായിട്ടും മന$പൂര്‍വം ഫാക്ടറി തുറക്കാത്തതാണെന്ന് ആരോപിക്കുന്ന തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടരുമെന്ന് അറിയിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ജി. മുരളീധരന്‍, കെ. മോഹനകുട്ടന്‍, ജി. ജയകുമാര്‍, കെ.ബി. സജി, കൃഷ്ണന്‍കുട്ടിപിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.