അഞ്ചല്‍: ആറുമാസം മുമ്പ് അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ സ്ഥാപിച്ച മത്സ്യഫെഡ് വിപണനകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതെ അധികൃതര്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്തും മത്സ്യഫെഡും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരമാണ് കഴിഞ്ഞ ഫെബ്രുവരി മധ്യത്തോടെ ബങ്ക് സ്ഥാപിച്ചത്. 4,70,475 രൂപയാണ് ഇതിന്‍െറ ചെലവ്. ഡല്‍ഹിയില്‍നിന്ന് പ്രത്യേക വാഹനത്തില്‍ റോഡുമാര്‍ഗമാണ് ഇവിടെ എത്തിച്ചത്. അന്നുതന്നെ രാത്രിയില്‍ ബങ്കിന്‍െറ അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ പ്രദേശവാസികളില്‍ ചിലര്‍ ഇതര സംസ്ഥാനക്കാരായ ജോലിക്കാരോട് പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ വിശദവിവരങ്ങള്‍ ലഭിച്ചെങ്കിലും ഒരുവിഭാഗം നാട്ടുകാര്‍ പ്രതിഷേധത്തില്‍ ഉറച്ചുനിന്നു. സിവില്‍ സ്റ്റേഷനുമുന്നില്‍ ബങ്ക് സ്ഥാപിക്കുന്നത് സിവില്‍ സ്റ്റേഷന്‍െറ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാല്‍, അഞ്ചലിലെ പൊതുജനത്തിന് ശുദ്ധമായ മത്സ്യം ലഭിക്കാനുള്ള അവസരം പ്രതിഷേധക്കാര്‍ ഇല്ലാതാക്കുകയാണെന്നും പബ്ളിക് മാര്‍ക്കറ്റിലെ സ്ഥിരംമത്സ്യവ്യാപാരികളുടെ ഒത്താശയോടെയാണ് പ്രതിഷേധവുമെന്നാണ് മറുഭാഗത്തിന്‍െറ വാദം. കഴിഞ്ഞ മാര്‍ച്ച് 11ന് ചേര്‍ന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അംഗങ്ങള്‍ മത്സ്യഫെഡ് വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രസിഡന്‍റ് യോഗം പിരിച്ചുവിട്ടെന്ന് അറിയിച്ചശേഷം ഇറങ്ങിപ്പോയി. എന്നാല്‍, ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ മറ്റംഗങ്ങള്‍ വൈസ് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ യോഗം തുടരാന്‍ തീരുമാനിച്ചു. ഈ സമയം പ്രസിഡന്‍റ് തിരികെയത്തെി യോഗനടപടികള്‍ തുടരുകയും ബങ്ക് പ്രവര്‍ത്തിക്കാന്‍ ഗ്രാമപഞ്ചായത്ത് ഒരിക്കല്‍ അനുമതി നല്‍കിയതാണെന്നും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അറിയിച്ചു. ഇതുപ്രകാരം കഴിഞ്ഞമാസം ബങ്കിന് കെട്ടിടനമ്പര്‍ അനുവദിച്ചും നല്‍കി. മത്സ്യഫെഡ് ഗ്രാമപഞ്ചായത്തുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം സ്ഥാപിച്ച സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെങ്കില്‍ ഒരു സെന്‍റ് സ്ഥലം ലഭ്യമാക്കണമന്നും ചെലവുതുകയായ 2,38,296 രൂപ ഗ്രാമപഞ്ചായത്ത് വഹിക്കണമെന്നുമാണ് വ്യവസ്ഥ. ഈ ചെലവ് വഹിക്കാന്‍ ഗ്രാമപഞ്ചായത്ത് തയാറല്ല. എന്നാല്‍, ഒരു വിഭാഗം നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയിലുമാണ് മത്സ്യഫെഡ്. അഞ്ചുലക്ഷത്തോളം രൂപ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.