കരുനാഗപ്പള്ളി: അഴിമതി ആരോപണത്തെതുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിഞ്ഞ സ്കൂള്‍ പ്രധാനാധ്യാപികയെ മാനേജര്‍ തിരിച്ചെടുത്തു. ചുമതലയേറ്റടുക്കാന്‍ സ്കൂളില്‍ എത്തിയ അധ്യാപികയെ തടഞ്ഞ പി.ടി.എകമ്മിറ്റിയും എച്ച്.എം.സി കമ്മിറ്റിയും ഓഫിസ് മുറിയില്‍ കയറി പ്രതിഷേധിച്ചു. പുത്തന്‍തെരുവ് അല്‍ സെയ്ദ് എല്‍.പി.എസിലെ പ്രധാനാധ്യാപിക ബുഷ്റക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. സ്കൂളില്‍ വന്‍ അഴിമതി കാട്ടിയ അധ്യാപികയെ തിരിച്ചെടുത്തത് മാനേജരും പ്രധാനാധ്യാപികയും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അധ്യാപികയുടെ സസ്പെന്‍ഷന്‍ വിദ്യാഭ്യാസവകുപ്പ് ശരിവെച്ചിരുന്നതായും സമരക്കാര്‍ പറഞ്ഞു. സ്കൂളിലെ പാചകത്തൊഴിലാളിയുടെ ശമ്പളത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് അധ്യാപികക്കെതിരായ ആരോപണം. ഇത് സംബന്ധിച്ച് പ്രധാന അധ്യാപികയും മാനേജ്മെന്‍റും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കോടതി കേസ് തീര്‍പ്പാക്കുംമുമ്പേ പ്രധാനാധ്യാപികയെ തിരിച്ചെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. പി.ടി.എയും എസ്.എം.സി കമ്മിറ്റി ഭാരവാഹികളും വിദ്യാഭ്യാസ മന്ത്രി, ഡി.പി.ഐ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.