ഇരവിപുരം: സഹകരണമേഖലയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ആരംഭിച്ചുകഴിഞ്ഞതായി മന്ത്രി എ.സി. മൊയ്തീന്‍. കൊല്ലം സഹകരണ അര്‍ബന്‍ ബാങ്കിന്‍െറ ഇരവിപുരം ശാഖയുടെ ഉദ്ഘാടനം കൂട്ടിക്കടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയതോടെ പെന്‍ഷന്‍ വാങ്ങുന്നവരുടെ മുഖത്ത് വിരിയുന്ന സന്തോഷം സഹകരണമേഖലക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസി ഡന്‍റ് സി.വി. പത്മരാജന്‍ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.സി. രാജന്‍, അഡ്വ. എ. ഷാനവാസ്ഖാന്‍, എ. യൂനുസ്കുഞ്ഞ്, ഡി. ബാലചന്ദ്രന്‍, നെടുങ്ങോലം രഘു, എസ്. സുജ, എന്‍. ശ്രീസുതന്‍, അഡ്വ. കെ. ബേബിസണ്‍, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ ബി.എസ്. പ്രവീണ്‍ദാസ്, ജനറല്‍ മാനേജര്‍ ഷീല എന്നിവര്‍ സംസാരിച്ചു. കെ. സോമയാജി സ്വാഗതവും ദ്വാരകാമോഹന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.