കൊല്ലം: ഡോ. എം. ശ്രീനിവാസന്‍െറ പ്രതിമ അനാച്ഛാദനത്തിനത്തെിയ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് ആശ്രാമം ഹെലിപാഡില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ തിരിച്ച അദ്ദേഹം തിങ്കളാഴ്ച വൈകീട്ട് 3.55ഓടെയാണ് ആശ്രാമം ഹെലിപാഡിലത്തെിയത്. അകമ്പടിയായി രണ്ട് ഹെലികോപ്ടറുകളും ഉണ്ടായിരുന്നു. പൈലറ്റ് ഹെലികോപ്ടറാണ് ആദ്യമിറങ്ങിയത്. രണ്ടാമതത്തെിയ ഹെലികോപ്ടറില്‍ നിന്ന് മന്ത്രി കെ. രാജുവാണ് ആദ്യം ഇറങ്ങിയത്. പിന്നാലെ ഉപരാഷ്ട്രപതിയും ഗവര്‍ണര്‍ പി. സദാശിവവും ഇറങ്ങി. മേയര്‍ വി. രാജേന്ദ്രബാബു ഷാള്‍ അണിയിച്ച് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. എം.പിമാരായ പി. സോമപ്രസാദ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം. മുകേഷ് എം.എല്‍.എ, എ.ഡി.എം ഐ. അബ്ദുല്‍ സലാം, സിറ്റി പൊലീസ് കമീഷണര്‍ ഡോ. എസ്. സതീഷ് ബിനോ എന്നിവരും സ്വീകരിക്കാനത്തെി. പ്രത്യേകം തയാറാക്കിയ കാറില്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തോടൊപ്പം പ്രതിമ അനാച്ഛാദനസ്ഥലമായ എസ്.എന്‍ കോളജിലേക്ക് തിരിച്ചു. ചിന്നക്കട മേല്‍പാലം വഴിയായിരുന്നു യാത്ര. സുരക്ഷയുടെ ഭാഗമായി റോഡിന് ഇരുവശവും വന്‍ പൊലീസ് സന്നാഹം നിലകൊണ്ടു. ചടങ്ങില്‍ ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും എസ്.എന്‍ കോളജിന്‍െറ ഉപഹാരം എസ്.എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ സമ്മാനിച്ചു. കൊല്ലത്തിന്‍െറ ആധ്യാത്മിക-വിജ്ഞാന-വ്യാവസായിക പൈതൃകത്തിന്‍െറ പ്രതീകമായി ആശ്രാമം സന്തോഷ് രൂപകല്‍പന ചെയ്ത ശില്‍പമാണ് ഉപഹാരമായി നല്‍കിയത്. വൃക്ഷച്ചുവട്ടില്‍ ധ്യാനനിരതനായി ഇരിക്കുന്ന യോഗിയുടെ അമൂര്‍ത്തരൂപവും കശുവണ്ടിയും എല്ലാം സമന്വയിക്കുന്നതായിരുന്നു ശില്‍പം. ഈട്ടിത്തടിയും വെങ്കലവും ചേര്‍ത്താണ് ശില്‍പം ഒരുക്കിയത്. പരിപാടി കഴിഞ്ഞ് വൈകീട്ട് 4.40ഓടെ തിരികെ ആശ്രാമം മൈതാനത്തത്തെി. വന്ന ഹെലികോപ്ടറില്‍തന്നെ തിരികെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.