കിഴക്കേകല്ലട: കുടിവെള്ളക്ഷാമം രൂക്ഷമായ മുട്ടം പ്രദേശത്ത് കുഴല്‍കിണര്‍ നിര്‍മിക്കാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഭൂജല വകുപ്പിന്‍െറ അനുമതിയുണ്ടെന്ന് അവകാശപ്പെട്ടാണ് സ്വകാര്യവ്യക്തി കുഴല്‍ കിണര്‍ നിര്‍മിച്ചത്. ഇവിടെ കുപ്പിവെള്ള പ്ളാന്‍റ് സ്ഥാപിക്കാനാണിതെന്ന് സമരക്കാര്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് നാട്ടുകാര്‍ സംഘടിച്ചത്തെി കുഴല്‍ കിണര്‍ നിര്‍മാണം നടയുകയും പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. വീണ്ടും കുഴല്‍കിണര്‍ നിര്‍മാണവുമായി മുന്നോട്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്‍െറ സഹകരണത്തോടെ 2004ല്‍ അമ്പുവിള കോളനിയില്‍ രാജീവ് ഗാന്ധി കുടിവെള്ളപദ്ധതിയുടെ ഭാഗമായി കുഴല്‍കിണര്‍ കുഴിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പ് അനുമതി നല്‍കാറില്ല. കുഴല്‍കിണര്‍ നിര്‍മാണത്തിനെതിരെ ജനകീയസമിതി രൂപവത്കരിച്ച നാട്ടുകാര്‍ കലക്ടര്‍, ഗ്രാമപഞ്ചായത്ത്, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.