സ്വരാജിന്‍െറ ഭാഷ ഇടതുപക്ഷത്തിന്‍െറ മഹത്തായ ആഴം ഉള്‍ക്കൊള്ളാത്തത് –ബിനോയ് വിശ്വം

കൊല്ലം: സി.പി.എം നിയമസഭാകക്ഷിഅംഗവും എം.എല്‍.എയുമായ എം. സ്വരാജ് പറയുന്ന ഭാഷ ഇടതുപക്ഷമെന്ന പേരിന്‍െറ മഹത്തായ ആഴം ഉള്‍ക്കൊള്ളുന്നില്ളെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സഖാക്കളെ ചരിത്രവും രാഷ്ട്രീയവും പഠിപ്പിക്കേണ്ടത് അടിയന്തരകടമയാണ്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ട ഈ കാലഘട്ടത്തില്‍ സി.പി.ഐ-സി.പി.എം, എ.ഐ.വൈ.എഫ്-ഡി.വൈ.എഫ്.ഐ ബന്ധം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. അനില്‍ എസ്. കല്ളേലിഭാഗം അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍, ആര്‍. രാജേന്ദ്രന്‍, ജി.എസ്. ജയലാല്‍ എം.എല്‍.എ, ആര്‍. ലതാദേവി, ആര്‍. വിജയകുമാര്‍, എ. രാജീവ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്‍െറ ഭാഗമായി യുവജനറാലി നടന്നു. ബാന്‍ഡ്മേളം, ചെണ്ടമേളം, വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്യു.എ.സി ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് ചിന്നക്കട വഴി ആശ്രാമം റോഡിലുള്ള പൈ ഗോഡൗണ്‍ മൈതാനത്ത് സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.