ശാസ്താംകോട്ട: കഴിഞ്ഞ മേയ് 10ന് വൈകീട്ടുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വീടുകള്‍ പൂര്‍ണമായി നിലംപൊത്തിയ എട്ട് കുടുംബങ്ങള്‍ താമസിക്കുന്ന ദുരിതാശ്വാസക്യാമ്പിലേക്കുള്ള ഭക്ഷണവസ്തുക്കള്‍ തടയാനുള്ള റവന്യൂവകുപ്പിന്‍െറ നീക്കം വിവാദത്തില്‍. ദുരിതാശ്വാസമായി നഷ്ടപരിഹാരമോ പകരം വീടോ ലഭിക്കാത്ത ഇവരെ ഞായറാഴ്ച വൈകീട്ടാണ് കുന്നത്തൂര്‍ താലൂക്ക് ഓഫിസ് അധികൃതര്‍ ഈ വിവരമറിയിച്ചത്. വേണമെങ്കില്‍ ഭക്ഷണമില്ലാതെ തുടര്‍ന്നും താമസിക്കാമെന്നും സൗജന്യറേഷന്‍ ലഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നുമാണ് അധികൃതരുടെ നിലപാട്. അഞ്ച് മിനിറ്റ് മാത്രം നീണ്ട ചുഴലിക്കാറ്റില്‍ 52 വീടുകള്‍ ഭാഗികമായും എട്ടെണ്ണം പൂര്‍ണമായും തകര്‍ന്നിരുന്നു. കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നവരുടേതാണ് തകര്‍ന്ന മുഴുവന്‍ വീടുകളും. മൂന്ന് മന്ത്രിമാരും മുന്‍ മുഖ്യമന്ത്രിയുമടക്കം നിരവധി പേര്‍ ഇവിടെവന്ന് വാഗ്ദാനം നല്‍കി മടങ്ങിയെങ്കിലും ഇരകള്‍ക്ക് ഇതുവരെയും ഒന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ ഗെയിംസ് വില്ളേജില്‍ ഉപയോഗമില്ലാതെ കിടക്കുന്ന സിന്തറ്റിക് വീടുകള്‍ ഇവിടെ സ്ഥാപിച്ചുകൊടുക്കാമെന്ന വാഗ്ദാനവും പാഴ്വാക്കായി. വീടിന് മുകളില്‍ വീണ കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാനുള്ള ധനസഹായമോ കൈത്താങ്ങോ വീട്ടുകാര്‍ക്ക് ലഭിച്ചില്ല. ഇതിനിടയിലാണ് റവന്യൂ അധികൃതരുടെ വക അന്നംമുടക്കല്‍ മുന്നറിയിപ്പ്. രണ്ടര മാസത്തിലധികമായി ദുരിതാശ്വാസക്യാമ്പിലെ 30 പേര്‍ക്ക് ഭക്ഷണവസ്തുക്കള്‍ എത്തിക്കുന്നത് ഇനിയും തുടരാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ളെന്ന് കുന്നത്തൂര്‍ തഹസില്‍ദാര്‍ പറഞ്ഞു. ഇതു തുടരണമെങ്കില്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് വേണ്ടിവരും. ഇതൊരു പ്രത്യേക സംഭവമായി പരിഗണിച്ചുകൊണ്ടുള്ള തുടര്‍നടപടികള്‍ക്കുള്ള എഴുത്തുകുത്തുകള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, ദുരിതാശ്വാസക്യാമ്പില്‍നിന്ന് ഇറങ്ങില്ളെന്ന നിലപാടിലാണ് ദുരന്തബാധിതര്‍. പോകാന്‍ ഒരിടമില്ലാത്ത തങ്ങളെ അധികൃതര്‍ നിയമം പറഞ്ഞ് വിരട്ടുന്നത് ക്രൂരമാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.