ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; നഗരം സുരക്ഷാ വലയത്തില്‍

കൊല്ലം: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം പൊലീസ് വലയത്തില്‍. കമീഷണര്‍ എസ്. സതീഷ് ബിനോയുടെ നേതൃത്വത്തില്‍ മൂന്ന് എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ 700ഓളം പൊലീസുകാരാണ് സുരക്ഷക്കുള്ളത്. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘവും എത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ ബുള്ളറ്റ് പ്രൂഫ് കാര്‍, മൊബൈല്‍ സന്ദേശങ്ങള്‍ നിര്‍വീര്യമാക്കുന്ന ജാമര്‍ കാര്‍, എസ്കോര്‍ട്ട് പൈലറ്റ് കാറുകള്‍ എന്നിവയുള്‍പ്പെടെ 22 വാഹനങ്ങളാണുള്ളത്. ഞായറാഴ്ച ഉച്ചയോടെ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ എ.ആര്‍ ക്യാമ്പിലത്തെി. വൈകീട്ടോടെ ആശ്രാമം മൈതാനത്തുനിന്ന് എസ്.എന്‍ കോളജ് വരെ ട്രയല്‍ റണ്‍ നടത്തി. ആശ്രാമം മൈതാനത്തെ സുരക്ഷാ ചുമതല എസ്.പി സുരേന്ദ്രനും വേദിയുടേത് പൊലീസ് അക്കാദമിയിലെ ജോസഫിനുമാണ്. നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന ആശ്രാമം മൈതാനം മുതല്‍ എസ്.എന്‍ കോളജ് വരെയുള്ള റോഡിന്‍െറ ഇരുവശത്തും ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തിങ്കളാഴ്ച വൈകീട്ട് 3.50ന് ആശ്രാമം മൈതാനത്ത് എത്തും. രണ്ട് ഹെലികോപ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രതിമ അനാച്ഛാദനം നിര്‍വഹിച്ച് അദ്ദേഹം 20 മിനിറ്റ് സംസാരിക്കും. അധ്യക്ഷനായ ഗവര്‍ണര്‍ പി. സദാശിവത്തിന് ആറ് മിനിറ്റും മന്ത്രി കെ. രാജു ഉള്‍പ്പടെയുള്ളവര്‍ക്ക് മൂന്ന് മിനിറ്റുമാണ് സമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.