ബാലരാമപുരം: വ്യാപാര സ്ഥാപനങ്ങളില്‍ സാധനം വിലകുറച്ച് വില്‍ക്കുന്നതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് സെയില്‍സ് ടാക്സ് ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തി. ഇന്‍റലിജന്‍സ് ബ്രാഞ്ചിന്‍െറ സഹകരണത്തോടെയാണ് പരിശോധന. ഏഴ് ഡീലര്‍മാരുടെ സ്ഥാപനങ്ങളിലെ 13 സ്ഥാപനങ്ങളിലാണ് പരിശോധന. ഇന്‍റലിജന്‍സ് അസി. കമീഷണര്‍ ബിജോയ് ടി. നായരുടെ നേത്വത്തിലെ 40ലേറെ പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഉപകരണങ്ങള്‍ നിശ്ചിത വിലയിലും താഴ്ത്തി വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാലരാമപുരത്തെ വ്യാപാര സ്ഥാപനത്തിലെ ബില്‍ നല്‍കുന്നില്ളെന്നും പരിശോധന നടത്തിയവര്‍ പറഞ്ഞു. ബില്‍ നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബാലരാമപുരത്തുനിന്ന് ഇന്‍സ്റ്റാള്‍മെന്‍റ് വ്യവസ്ഥയില്‍ സാധനം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ബില്‍ ഇല്ളെങ്കില്‍ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ മുന്നറിയിപ്പ് നല്‍കാതെ പരിശോധന നടത്തിയത് പ്രതിഷേധത്തിനിടയാക്കി. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും വ്യവസായ സമിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അനധികൃത പരിശോധനയാണ് ബാലരാമപുരത്തെ വ്യാപാര സ്ഥാപനങ്ങളിള്‍ നടത്തുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു. രാവിലെ സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെിയതോടെ ചെറുകിടവ്യാപാരികള്‍ ഉള്‍പ്പെടെ സംഘടിച്ചത്തെി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. വ്യാപാരികളെ ഉപദ്രവിക്കുന്ന പ്രവര്‍ത്തനം നടത്തിയാല്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.