നീണ്ടകരയില്‍ 3800 ലിറ്റര്‍ റേഷന്‍ മണ്ണെണ്ണ പിടികൂടി

പന്മന: സിവില്‍ സപൈ്ളസ് കമീഷണറുടെ സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ നീണ്ടകരയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 3800 ലിറ്റര്‍ റേഷന്‍ മണ്ണെണ്ണ പിടികൂടി. നീണ്ടകര പാലത്തിന് സമീപം കടയില്‍ ഏജന്‍സീസ് എന്ന സ്ഥാപനത്തിന്‍െറ പരിസരത്തായി 19 ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം താലൂക്ക് സപൈ്ള ഓഫിസര്‍ വി.കെ. തോമസിന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മത്സ്യഫെഡിന്‍െറ പമ്പുകളില്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും നല്‍കുന്നതിനുള്ള 1800 ലിറ്റര്‍ വെള്ള മണ്ണെണ്ണയും റേഷന്‍ കടകള്‍ വഴി പൊതുവിതരണത്തിനുള്ള 2000 ലിറ്റര്‍ മണ്ണെണ്ണയുമാണ് പിടിച്ചെടുത്തത്. സംഘം പരിശോധനക്കത്തെിയപ്പോള്‍ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. സബ്സിഡി മണ്ണെണ്ണ കരിഞ്ചന്തയില്‍ വറ്റഴിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കമീഷണറുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ മണ്ണെണ്ണ സിവില്‍ സപൈ്ളയുടെ കരുനാഗപ്പള്ളിയിലെ മൊത്തവിതരണ ഡിപ്പോയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.