ചവറ സൗത്: പഠനത്തോടൊപ്പം പ്രധാനമാണ് നീന്തലും എന്ന് പഠിപ്പിക്കുകയാണ് തെക്കുംഭാഗം ഗവ. യു.പി. സ്കൂള്‍. നീന്തല്‍ പഠിച്ചാല്‍ ജീവിതം സുരക്ഷിതമായിരുക്കുമെന്ന് വ്യക്തമാക്കി കുട്ടികള്‍ക്ക് നീന്തല്‍പരിശീലനത്തിന്‍െറ ബാലപാഠങ്ങള്‍ പഠിപ്പിച്ച് ബോധവത്കരണ ക്ളാസെടുത്തത് പൂര്‍വവിദ്യാര്‍ഥിയും കോസ്റ്റ്ഗാര്‍ഡ് റെസ്ക്യൂ സംഘാംഗവുമായ സാഹസിക നീന്തല്‍താരം റിനോള്‍ഡ് ബേബിയാണ്. വളര്‍ന്നുവരുന്ന കുട്ടികള്‍ വാഹനം ഓടിക്കാന്‍ പഠിക്കുന്നതിനുമുമ്പ് തന്നെ നീന്തല്‍ വശമാക്കേണ്ടത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു ജീവന്‍രക്ഷയും നീന്തലും എന്ന ബോധവത്കരണക്ളാസ്. ഒരു കുട്ടി പോലും നീന്തല്‍ വശമില്ലാത്തതിന്‍െറ പേരില്‍ അപകടത്തില്‍പെടാന്‍ പാടില്ല എന്നതാണ് ഇത്തരം ക്ളാസുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലിംകാ ബുക്കില്‍ ഇടം നേടിയ റിനോള്‍ഡ് ബേബി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപകന്‍ ജി. ജോണ്‍സണ്‍ നിര്‍വഹിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൈയില്‍ ദേശീയപതാകയുമായി കാലുകള്‍ കൊണ്ട് മാത്രം ഇരുന്നൂറ് മീറ്ററോളം നീന്തിയ റിനോള്‍ഡിനെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് പി. ഷാജി, അധ്യാപകരായ പി. സുനില്‍കുമാര്‍, ശാലിനി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.