കുണ്ടറ: കശുവണ്ടി-കയര്‍-മത്സ്യത്തൊഴിലാളികളുടെ കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ ഈ ആഴ്ചമുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കാപ്പെക്സ് ഫാക്ടറികളിലെ പുനര്‍പ്രവര്‍ത്തനോദ്ഘാടനം പെരുമ്പുഴ ഫാക്ടറിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വര്‍ധിപ്പിച്ചതും കുടിശ്ശികയും ഉള്‍പ്പെടെ ഒരു തൊഴിലാളിക്ക് 7500 രൂപ ലഭിക്കും. വാര്‍ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ സഹകരണബാങ്കുകള്‍ വഴി വീടുകളിലത്തെിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അതിന്‍െറ ഉദ്ഘാടനവും നടന്നു. ഇടനിലക്കാരെ ഒഴിവാക്കി തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്ത് കാപ്പെക്സിന്‍െറയും കശുവണ്ടി വികസന കോര്‍പറേഷന്‍െറയും ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതിക്ക് കോര്‍പറേഷനും കാപ്പെക്സും കൂട്ടായി പ്രവര്‍ത്തിക്കണം. കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിനുവേണ്ട പണം സര്‍ക്കാര്‍ ലഭ്യമാക്കും. ആഗസ്റ്റ് 23നുള്ളില്‍ കാപ്പെക്സിന്‍െറ പത്തു ഫാക്ടറികളും തുറന്നുപ്രവര്‍ത്തിക്കും. കശുവണ്ടി നല്‍കിയവര്‍ക്ക് ഇപ്പോള്‍ തന്നെ 80 ശതമാനം തുകയും നല്‍കിക്കഴിഞ്ഞു. ബാക്കി തുക പത്ത് ദിവസത്തിനകം നല്‍കും. കാപ്പെക്സിന്‍െറ പത്ത് ഫാക്ടറികളും ചൊവ്വാഴ്ചയോടെ പൂര്‍ണമായി തുറക്കും. റിട്ടയര്‍മെന്‍റിന് ആനുപാതികമായി പുതിയ തൊഴിലാളികളെ എടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇടനിലക്കാരെ ഒഴിവാക്കി തോട്ടണ്ടി വാങ്ങുമെന്നും മന്ത്രി പറഞ്ഞു. കാപ്പെക്സ് ഫാക്ടറികള്‍ ജൂണ്‍ വരെ പ്രവര്‍ത്തിച്ചിരുന്നെന്നും കോര്‍പറേഷന്‍ ഫാക്ടറികള്‍ പൂട്ടിയിട്ട് വര്‍ഷങ്ങളായിട്ടില്ളെന്നും ചടങ്ങില്‍ സംസാരിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. മരണഫണ്ട് ഉള്‍പ്പടെ പുന$സ്ഥാപിക്കാനും നികുതി വെട്ടിക്കുറക്കാനും കേന്ദ്രത്തില്‍ ചെലുത്തിയ സമ്മര്‍ദം ഫലം കണ്ടിട്ടുണ്ട്. നികുതി മൂന്ന് ശതമാനമായി കുറക്കുമെന്നും മരണഫണ്ട് നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുള്ളതായും എം.പി പറഞ്ഞു. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജാതമോഹന്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ ആര്‍. രാജേഷ്, എ.എ. അസീസ്, കേരള കാഷ്യൂ വര്‍ക്കേഴ്സ് സെന്‍റര്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി ഇ. കാസിം, ബി. ശുചീന്ദ്രന്‍, ടി.എം. മജീദ്, മംഗലത്ത് രാഘവന്‍, കെ.ആര്‍.വി. സഹജന്‍, തുളസീധരന്‍പിള്ള, സുദേവന്‍, സുഭഗന്‍, ബ്ളോക് പഞ്ചായത്തംഗം രമണി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജലജ ഗോപന്‍, ഫാക്ടറി മാനേജര്‍ ഹസീനബീവി തുടങ്ങിയവര്‍ സംസാരിച്ചു. ഫാക്ടറി പരിസരത്ത് മന്ത്രി പറങ്കിമാവിന്‍ തൈ നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.