കൊല്ലം: ജില്ലാപഞ്ചായത്ത് യോഗങ്ങളിലെ തര്‍ക്കവിഷയമായ ഇലഞ്ഞിക്കോട് പാലത്തിന്‍െറ കാര്യത്തില്‍ ഒടുവില്‍ തീരുമാനം. ഭരണപക്ഷ അംഗങ്ങളുടെ പ്രതികരണത്തിനൊടുവില്‍ പാലം പണി തുടരാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് കെ. ജഗദമ്മ അറിയിച്ചു. നെടുവത്തൂര്‍ പഞ്ചായത്തിലെ ഇലഞ്ഞിക്കോട് പാലം നിര്‍മാണം സംബന്ധിച്ച വിഷയങ്ങളാണ് തിങ്കളാഴ്ച നടന്ന യോഗത്തിലും നിറഞ്ഞുനിന്നത്. എല്ലാ യോഗത്തിലെയും പോലെ എന്‍ജിനീയറുടെ വിശദീകരണം തേടി തുടര്‍നടപടിക്കായി മാറ്റിവെക്കുന്ന പതിവ് ഇത്തവണ അംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. കരാറുകാരന്‍െറ ഷൂസിനുള്ളില്‍ കയറി എന്‍ജിനീയേഴ്സ് നില്‍ക്കുന്ന കാഴ്ചയാണ് പാലത്തിന്‍െറ കാര്യത്തിലുള്ളതെന്ന് വാര്‍ഡ് അംഗം എസ്. പുഷ്പാംഗദന്‍ കുറ്റപ്പെടുത്തി. നിര്‍മാണം നടത്താതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും ഓരേ അഭിപ്രായമാണ്. അംഗങ്ങളുടെ ആശങ്കയില്ലാതാക്കി പാലംപണി തുടങ്ങണമെന്ന് സി.പി.എമ്മിലെ രാധാമണി ആവശ്യപ്പെട്ടു. ഇതേ ആവശ്യം സി.പി.എമ്മിലെ എസ്. ഫത്തഹുദ്ദീനും ഉന്നയിച്ചു. സി.പി.ഐയിലെ എസ്. വേണുഗോപാല്‍, സി.പി.എമ്മിലെ ജൂലിയറ്റ് നെല്‍സണ്‍, ഡോ.കെ. രാജശേഖരന്‍ എന്നിവരും ഉദ്യോഗസ്ഥരുടെ ഒളിച്ചുകളിയാലാണ് പാലംപണി മുന്നോട്ട് പോകാത്തതെന്ന് ആരോപിച്ചു. പാലംനിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റിയതായി അറിയില്ളെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. 28,000 രൂപ അടച്ചാലേ പോസ്റ്റ് നീക്കാന്‍ കഴിയൂ. ഇവിടെ പൈപ് ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ളെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് നീക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തെന്ന് കാട്ടി പുഷ്പാംഗദന്‍ രംഗത്തത്തെിയതോടെ യോഗത്തില്‍ ബഹളമായി. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാമെന്ന് പ്രസിഡന്‍റ് പറഞ്ഞതോടെ ഭരണപക്ഷഅംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. പാലം പണിയുന്നതിന് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്‍റ് കെ. ജഗദമ്മ പ്രഖ്യാപിച്ചതോടെ എല്ലാം ശുഭമായി അവസാനിച്ചു. പാലം പണിയാതിരിക്കാനായി ഉദ്യോഗസ്ഥര്‍ നടത്തിയ വിശദീകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റി തള്ളിക്കളയുന്നെന്ന് വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള പറഞ്ഞു. കരാറുകാരനെ അനധികൃതമായി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനില്ല. ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിലെ കുടുംബശ്രീ മിഷന്‍െറ കട അവര്‍ക്കിഷ്ടമുള്ള രീതിയിലാണ് നടത്തുന്നതെന്ന് സി.പി.ഐയിലെ എസ്. വേണുഗോപാല്‍ കുറ്റപ്പെടുത്തി. വാടക പോലും നിശ്ചയിക്കാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കമ്മിറ്റിയുടെ തീരുമാനം വരുന്നതിനുമുമ്പ് കട പ്രവര്‍ത്തനം തുടങ്ങിയതെങ്ങനെയെന്ന് സി.പി.ഐയിലെ അനില്‍ എസ്. കല്ളേലിഭാഗം ചോദിച്ചു. കുടുംബശ്രീയുടെ കടയുമായി ബന്ധപ്പെട്ട് കരാര്‍വെച്ചതുള്‍പ്പെടെ കാര്യങ്ങള്‍ പരിശോധിക്കാമെന്ന് പ്രസിഡന്‍റ് ഉറപ്പ് നല്‍കി. റോഡ്നിര്‍മാണത്തിലെ ആറ് മീറ്റര്‍ വീതിയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ശരാശരി വീതിയില്‍ റോഡ് നിര്‍മാണം സാധ്യമാക്കും. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും. ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറിനും എട്ടിനും ഇടക്ക് നടത്താമെന്നും പ്രസിഡന്‍റ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ വി. ജയപ്രകാശ്, ഇ.എസ്. രമാദേവി, ജൂലിയറ്റ് നെല്‍സണ്‍, എം. ശിവശങ്കരപ്പിള്ള എന്നിവര്‍ മറുപടി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.