ഉപജീവനത്തിന് അതിജീവനമുറകളുമായി പരമ്പരാഗത തൊഴിലാളികള്‍

അഞ്ചല്‍: ഈറ്റയിലും മുളയിലും നിത്യോപയോഗവസ്തുക്കള്‍ നിര്‍മിച്ച് ഉപജീവനം നടത്തുന്ന അഞ്ചലിലെ കുടുംബങ്ങള്‍ തൊഴില്‍ സംരക്ഷണത്തിന് പുതിയ പദ്ധതികളുമായി രംഗത്ത്. അഞ്ചലിനുസമീപം വടമണ്‍ ഗ്രാമത്തിലാണ് പരമ്പരാഗത തൊഴിലാളികളും പുതുതലമുറയില്‍പെട്ടവരുമായ ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്ന് ഗ്രീന്‍വേള്‍ഡ് സൊസൈറ്റി എന്ന സംഘടന രൂപവത്കരിച്ചത്. പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ബദല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്ത് പ്രകൃതിസൗഹൃദ സംസ്കാരം വളര്‍ത്തുക എന്നതാണ് ഇവര്‍ വരുമാനത്തിനൊപ്പം ലക്ഷ്യമിടുന്നത്. മുന്‍കാലങ്ങളില്‍ നിര്‍മിച്ച് വില്‍പന നടത്തിയിരുന്ന പനമ്പ്, കുട്ട, വട്ടി, മുറം മുതലായ ഉല്‍പന്നങ്ങള്‍ കൂടാതെ ഈറയിലും മുളയിലും കരകൗശലവസ്തുക്കളും നിര്‍മിച്ച് വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ്. മുള കൊണ്ടുള്ള പുട്ടുകുറ്റി, ചിരട്ടത്തവി, ചട്ടുകം, അലങ്കാരവസ്തുക്കളായ ടേബ്ള്‍ ലാമ്പ്, ലാമ്പ് ഷെയ്ഡ്, ഫ്ളവര്‍ സ്റ്റാന്‍ഡ്, വാള്‍ ഫ്ളവര്‍ സ്റ്റാന്‍ഡ്, ട്രേ, പെന്‍സ്റ്റാന്‍ഡ്, പേന, കീ ചെയിന്‍, കമ്മല്‍, മാല, ആഭരണപ്പെട്ടി, വിവിധയിനം പാവകള്‍, കളിപ്പാട്ടങ്ങള്‍, വിശറി മുതലായ 150 ഓളം ഉല്‍പന്നങ്ങളാണ് വിപണിയിലത്തെിക്കുക. സംസ്ഥാന മിഷന്‍െറ സഹകരണത്തോടെയാണ് പരിശീലനം നേടിയത്. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി സംസ്ഥാനത്തുടനീളം ഓര്‍ഗാനിക് ബസാറുകളും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.