ഓയൂര്‍: പൂയപ്പള്ളി, വെളിയം, കരീപ്ര പഞ്ചായത്തുകളിലെ കോഴിഗ്രാമം പദ്ധതി തെരുവുനായ്ക്കള്‍ക്ക് കുശാലായി. ഒരു കുടുംബം 130 രൂപ നല്‍കിയാല്‍ സബ്സിഡി ഇനത്തില്‍ നാല് കോഴികളെയാണ് പഞ്ചായത്ത് മുഖേന ലഭിക്കുന്നത്. ഇങ്ങനെ ഓരോ പഞ്ചായത്തിലുമായി 10000ത്തോളം കോഴികളെയാണ് നല്‍കിയത്. മിക്ക കോഴികളെയും കൂട്ടില്‍നിന്ന് തെരുവുനായ്ക്കള്‍ പിടിച്ചു. മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. ചില വീടുകളില്‍നിന്ന് നാല് കോഴികളെയും നഷ്ടപ്പെട്ടിട്ടുണ്ട്. കൂട്ടമായത്തെുന്ന നായ്ക്കള്‍ കൂടുകള്‍ തകര്‍ത്താണ് പിടകൂടുന്നത്. ഇത് മുന്നില്‍കണ്ട് പുതിയകൂട് പണിതവരുടെ കോഴികളെയും കാണാതായിട്ടുണ്ട്. പഞ്ചായത്തുകളില്‍നിന്നായി ആയിരത്തിലധികം കോഴികളെയാണ് തെരുവുനായ്ക്കള്‍ പിടികൂടിയതെന്ന് പറയുന്നു. തെരുവുനായ്ക്കളെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ പഞ്ചായത്തുകളില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. വര്‍ഷംതോറും കോഴിഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴികളെ നല്‍കുന്നുണ്ടെങ്കിലും ഒരെണ്ണത്തെപ്പോലും വളര്‍ത്താന്‍ സാധിക്കുന്നില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് വീടുകളുടെ ടെറസിന് മുകളില്‍ കൂടുണ്ടാക്കി കോഴികളെ വളര്‍ത്തിയവര്‍ക്കും നിരാശയാണ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.