ചവറ: കെ.എം.എം.എല്ലിലെ ദുരന്തനിവാരണപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി മോക്ഡ്രില്‍ നടക്കുന്നതിനിടെ പ്രകടനമായത്തെിയ കോളജ് വിദ്യാര്‍ഥികളെ തടഞ്ഞ എസ്.ഐക്കും പൊലീസുകാരനും മര്‍ദനം. മോക്ഡ്രില്ലിന്‍െറ ഭാഗമായി ചവറ സ്കൂളിലെ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രകടനം കടന്നുവന്നത്. ഇവരെ തടഞ്ഞ ചവറ എസ്.ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പൊലീസുകാരനായ ബെനഡിക്ട് എന്നിവര്‍ക്കാണ് വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദനമേറ്റത്. കൂടുതല്‍ പൊലീസത്തെിയതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. കോളജിന്‍െറ മതില്‍ തകര്‍ത്ത് സ്വകാര്യവ്യക്തി വഴിവെട്ടിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. മോക്ഡ്രില്‍ നടക്കുന്നത് അറിഞ്ഞില്ളെന്നും വിദ്യാര്‍ഥികളെ തള്ളിയ പൊലീസുകാരെ തടയുകയാണ് ചെയ്തതെന്നും പ്രകടനത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസുദ്യോഗസ്ഥരെ മര്‍ദിച്ചതില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തതായി സി.ഐ. ഗോപകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.