കുന്നിക്കോട്: കാത്തിരിപ്പുകേന്ദ്രത്തില്‍ ചാക്കുകെട്ടുകളിറക്കിയിരിക്കുന്നത് യാത്രക്കാരെ വലക്കുന്നു. കുന്നിക്കോട് ടൗണിലെ കാത്തിരിപ്പുകേന്ദ്രത്തിലാണ് ആള്‍ക്കാര്‍ പുറത്തും ചാക്കുകെട്ടുകള്‍ അകത്തും സ്ഥാനംപിടിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ ചാക്കുകെട്ടിലാക്കി കാത്തിരുപ്പുകേന്ദ്രത്തിലാണ് ഇറക്കിവെക്കുന്നത്. പുലര്‍ച്ചെ ഇറക്കുന്ന ഇവ പലദിവസങ്ങളിലും വൈകുന്നേരങ്ങളിലാണ് കച്ചവടക്കാര്‍ എടുത്തുമാറ്റുന്നത്. ഇതോടെ സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ബസ് കാത്ത് റോഡ് വശത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. കൊല്ലം-തിരുമംഗലം ദേശീയപാത കടന്നുപോകുന്ന തിരക്കുള്ള പാതയായ ഇവിടെ അപകടങ്ങളും പതിവാണ്. ടൗണിലെ പാതയുടെ ഇരുവശങ്ങളിലും തറയോടുകള്‍ പാകി വീതികൂട്ടിയിരുന്നു. നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.