കടയ്ക്കല്‍: ജനവാസമേഖലയില്‍ പാചകവാതക ഗോഡൗണ്‍ സ്ഥാപിക്കുന്നതിനെചൊല്ലി തര്‍ക്കവും ഉപരോധവും. നിര്‍മാണത്തിനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കോട്ടുക്കല്‍, ആനപ്പുഴയ്ക്കല്‍ പള്ളിയക്ക് സമീപം ഗോഡൗണ്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതാണ് പ്രതിഷേധത്തിന് കാരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അലയമണ്‍ പഞ്ചായത്തില്‍ ഗ്യാസ് ഏജന്‍സി അനുവദിച്ചിരുന്നു. ഇതിന്‍െറ ഗോഡൗണിനായി ഇട്ടിവ പഞ്ചായത്തിലെ ആനപ്പുഴയ്ക്കലില്‍ സ്ഥലം വാടകക്കെടുത്തു. സ്വകാര്യവ്യക്തിയില്‍നിന്ന് ഏറ്റെടുത്തിടത്ത് നിര്‍മാണം തുടങ്ങിയതോടെ പ്രദേശവാസികള്‍ എതിര്‍ത്തു. തുടര്‍ന്ന് സമീപവാസി ഹൈകോടതിയെ സമീപിച്ചു. പരാതിക്ക് പരിഹാരം കണ്ടേ ഗോഡൗണിന് അനുമതി നല്‍കാവൂവെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത് പേരിനൊരു ചര്‍ച്ച നടത്തിയശേഷം ഗോഡൗണിനുള്ള അനുമതിയിലേക്ക് നീങ്ങുകയായിരുന്നെന്നാണ് പരാതി. ചൊവ്വാഴ്ച ഗോഡൗണിന്‍െറ നിര്‍മാണത്തിനായി എത്തിച്ച എക്സ്കവേറ്ററും മറ്റ് വാഹനങ്ങളും പ്രതിഷേധക്കാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് എത്തി സമരക്കാരുമായും ഏജന്‍സിയുടെ ഉടമയുമായും ചര്‍ച്ച നടത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പണി നിര്‍ത്തിവെക്കുമെന്ന് എസ്.ഐ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.