എ.ഐ.വൈ.എഫ് മാനവസംഗമം

കൊട്ടാരക്കര: രാജ്യം 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഗുജറാത്തിലെ ദലിതര്‍ക്ക് പീഡനങ്ങള്‍ക്കെതിരെ ജാഥ നടത്തേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണമെന്ന് സി.പി.ഐ ദേശിയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കപട ദേശീയവാദത്തിനും മതതീവ്രവാദത്തിനുമെതിരെ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ‘മാനവസംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്‍റ് അനില്‍ എസ്. കല്ളേലിഭാഗം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്‍റ് ആര്‍. സജിലാല്‍, എന്‍. അനിരുദ്ധന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, ആര്‍. രാജേന്ദ്രന്‍, സി.പി. പ്രദീപ്, ചക്കുവരയ്ക്കല്‍ ചന്ദ്രന്‍, എന്‍. പങ്കജരാജന്‍, കെ.ആര്‍. ഹരികുമാര്‍, ആര്‍. മുരളീധരന്‍, പ്രിന്‍സ് കായില, എഴുകോണ്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലത, ബി. പ്രദീപ്, ജെ. ജയശങ്കര്‍, യു. കണ്ണന്‍, വി. അനില്‍കുമാര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.