കുളത്തൂപ്പുഴ: വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതറിയാതെ നടന്നടുത്ത സ്ത്രീക്ക് ആനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ആമകുളം ചണ്ണമല ചതുപ്പില്‍ ലതാമന്ദിരത്തില്‍ ഓമനക്കാണ് (56) പരിക്കേറ്റത്. വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം തേടുന്ന ഓമന പയണ്‍മരത്തിന്‍െറ പൂവ് ശേഖരിക്കാന്‍ പോകവെയാണ് ചണ്ണമല വലിയ വളവില്‍ ആനയുടെ മുന്നിലകപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാല്‍ ഒടിഞ്ഞ് സാരമായ പരിക്കേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.