ഓയൂര്‍: മരുതിമലയില്‍ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ച ശേഷം വിദ്യാര്‍ഥികള്‍ തമ്മില്‍തല്ലുന്നത് പതിവാകുന്നു. കഞ്ചാവ് ലോബികളുടെ പ്രധാന താവളമായി മരുതിമല മാറിയിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളാണ് വൈകുന്നേരങ്ങളില്‍ മരുതിമലയില്‍ എത്തുന്നത്. കഴിഞ്ഞദിവസവും കഞ്ചാവ് ഉപയോഗിച്ച വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലിയിരുന്നു. വിവരമറിഞ്ഞിട്ടും ഇടപെടാന്‍ പൊലീസ് തയാറായില്ളെന്ന് ആരോപണമുണ്ട്. ദിവസവും 100ഓളം വിദ്യാര്‍ഥികള്‍ മലയില്‍ വന്നുപോകുന്നുണ്ട്. 36 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന മരുതിമലയുടെ പാറയിടുക്കുകളിലാണ് കഞ്ചാവ് വില്‍പന നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയം പഞ്ചായത്ത് അധികൃതര്‍ പൂയപ്പള്ളി പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഓടനാവട്ടം, മുട്ടറ സ്കൂളിന് പുറമെ കൊട്ടാരക്കര, വെളിയം, തൃക്കണ്ണമംഗല്‍, പൂയപ്പള്ളി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഇവിടെ എത്താറുണ്ട്. കഞ്ചാവ് വില്‍പനക്കാരുടെയും മറ്റും താവളമായതോടെ മലയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.