പൂന്തുറ: ബീമാപള്ളി പുലിമുട്ട് നിര്‍മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. തീരമില്ലാത്ത കാരണം കടലില്‍ വള്ളമിറക്കാനേ തീരത്തുനിന്ന് കമ്പവല വലിക്കാന്‍ കഴിയാതെ നൂറിലധികം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് വര്‍ഷങ്ങളായി ദുരിതം പേറുന്നത്. സര്‍ക്കാര്‍ ബീമാപള്ളിയില്‍ പുലിമുട്ട് സ്ഥാപിക്കാനുള്ള തുക വകയിരുത്തിയെങ്കിലും തുടര്‍നടപടികള്‍ ജലരേഖയായി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ദുരിതങ്ങള്‍ കാണിച്ച് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും നടപടികളില്ല. കടലാക്രണം നടക്കുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കുന്ന റവന്യൂ അധികൃതരും മന്ത്രിമാരും പുതിയ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി പോകുന്നതല്ലാതെ മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ഒരു പരിഹാരവുമില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് മുഖ്യമന്ത്രിയെകൊണ്ട് പുലിമുട്ട് നിര്‍മാണത്തിന് തറക്കല്ലിട്ടെങ്കിലും പദ്ധതി പിന്നെയും ഫയലില്‍ ഉറങ്ങി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് തങ്ങള്‍ക്ക് ഇതുവരെയും കിട്ടിയിട്ടില്ളെന്നാണ് ഹാര്‍ബര്‍ എന്‍ജീയറിങ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുലിമുട്ട് ഇല്ലാത്തത് കാരണം കടലാക്രമണം ബീമാപള്ളി തീരത്ത് വിതക്കുന്നത് കോടികളുടെ നഷ്ടമാണ്. 200ലേറെ വരുന്ന കുടുംബങ്ങളാണ് ഒരോ കടലാക്രമണത്തിലും ദുരിതം നേരിടുന്നത്. പൂന്തുറയില്‍ അശാസ്ത്രീയമായി പുലിമുട്ട് നിര്‍മിച്ചതിന്‍െറ ഫലമാണ് അടുത്ത പ്രദേശമായ ബീമാപള്ളിയില്‍ തിരമാലകള്‍ കൂടുതലായി തീരത്തേക്ക് അടിച്ചുകയറാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പൂന്തുറയില്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ പലതും ഇപ്പോള്‍ തകര്‍ന്ന അവസ്ഥിലായിലാണ്. ബീമാപള്ളിയില്‍ സ്ഥാപിച്ചിരുന്ന കടല്‍ഭിത്തി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കണമെന്നാവശ്യം അധികൃതര്‍ മുഖവിലയ്ക്ക് എടുക്കാത്ത അവസ്ഥയാണ്. പുലിമുട്ടുകള്‍ സ്ഥാപിച്ചാല്‍ തിരമാലകളുടെ തള്ളിക്കയറ്റം കുറയുകയും കടലിലേക്ക് വള്ളം ഇറക്കാനും കമ്പവല വലിക്കാനും കഴിയും. സംഭവത്തില്‍ നിരവധി തവണ റോഡ് ഉപരോധം ഉള്‍പെട സമരപരിപാടികള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുലിമുട്ടുകള്‍ ഇല്ലാത്തതു കാരണം ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ മറ്റു തീരങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതു പലപ്പോഴും മറ്റു തീരങ്ങളിലെ തൊഴിലാളികളുമായി വഴക്കിനും കാരണമാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.