പന്മന മേഖലയില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം

ചവറ: പന്മനയില്‍ സാമൂഹികവിരുദ്ധരുടെ അക്രമം വ്യാപകമാകുന്നതായി പരാതി. പന്മന മനയില്‍, ആലപ്പുറത്ത് മുക്ക് ഭാഗങ്ങളിലാണ് രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നത്. പ്രദേശത്തെ വീടുകള്‍ക്കുനേരെ കല്ളെറിയുകയാണ്. ഒരു മാസമായി ഇത് തുടങ്ങിയിട്ട്. കല്ളേറ് പതിവായതോടെ നാട്ടുകാര്‍ സംഘടിച്ചെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വീടുകളുടെ പുറത്തുള്ള പാത്രങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ അടുത്ത വീടുകളിലും പുരയിടങ്ങളിലും കൊണ്ടിടുക, വളര്‍ത്തുമൃഗങ്ങളെ അഴിച്ചുവിടുക തുടങ്ങി നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ശബ്ദം കേട്ട് പലപ്പോഴും വീട്ടുകാര്‍ പുറത്തിറങ്ങുമെങ്കിലും അക്രമികള്‍ ഓടിമറയുകയാണ് പതിവ്. നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതനുസരിച്ച് രാത്രികാല നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. ഒരുമാസം മുമ്പ് മനയില്‍ഭാഗത്തെ നാല് വീട്ടില്‍ ഒരേ ദിവസം മോഷണവും നടന്നിരുന്നു. മനയില്‍ സ്കൂളിലെ ഡെസ്കും ബെഞ്ചുകളും കടത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ പിടികൂടിയതും രണ്ടുമാസം മുമ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.