പുനലൂര്‍: ആര്യങ്കാവ് ചെക്പോസ്റ്റിലടക്കം ദേശീയപാത 744ല്‍ നിരന്തരം ഉണ്ടാകുന്ന വാഹനാപകടത്തിന് പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ടവരുടെ അവലോകനയോഗം നടത്തി. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അപകടം ഒഴിവാക്കാന്‍ പല നിര്‍ദേശങ്ങളും ഉയര്‍ന്നു. ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തും. വാണിജ്യ നികുതി ചെക്പോസ്റ്റിന് മുന്നിലെ കടകളില്‍ ലോറികള്‍ ഇടിച്ചുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. പിന്നേയും ഇതേസ്ഥലത്ത് ലോറി ഇടിച്ച് വീണ്ടും അപകടം ഉണ്ടായതോടെയാണ് അധികൃതരടക്കം ഉണര്‍ന്നത്. തമിഴ്നാട്ടില്‍ നിന്നത്തെുന്ന ലോറികളില്‍ കര്‍ശന പരശോധന നടത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മദ്യലഹരിയിലും സഹായികള്‍ ഇല്ലാതെ ഡ്രൈവര്‍ മാത്രമായി ചരക്ക് വാഹനങ്ങള്‍ വരുന്നതും കര്‍ശനമായി തടയണം. ദേശീയപാതയിലെ കുഴികള്‍ അടക്കാനും വശത്തെ അപകടനിലയിലായ മരങ്ങള്‍ മുറച്ചുമാറ്റാനും നടപടി വേണം. അപകട മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം. പാതയില്‍ വീതികുറവായ ഭാഗങ്ങളില്‍ വീതികൂട്ടാന്‍ നടപടിയെടുക്കണം. അമിതഭാരവുമായി വരുന്ന വാഹനങ്ങളേയും നിയന്ത്രിക്കണം. ഇറക്കത്ത് ന്യൂട്രല്‍ ഗിയറില്‍ വരുന്ന വാഹനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തെന്മല എസ്.ഐ ബെന്നിലാലു, മോട്ടോര്‍ വെഹിക്ള്‍ ഇന്‍സ്പെക്ടര്‍ എ.എസ്. വിനോദ്, എന്‍.എച്ച് എ.ഇ അരവിന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.