പുനലൂര്‍: സമ്മതിദാനാവകാശം കൈവരാന്‍ 18 വയസ്സ് വേണമെന്നിരിക്കെ പുനലൂര്‍ ഗവ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ പൊതുതെരഞ്ഞെടുപ്പിന്‍െറ ചിട്ടവട്ടങ്ങളില്‍ പോളിങ് ബൂത്തിലത്തെി വോട്ടവകാശം രേഖപ്പെടുത്തി. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഈ സ്കൂളില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ മിനിപതിപ്പായി മാറി.1400ഓളം കുട്ടികള്‍ തെരഞ്ഞെടുപ്പ് രീതികള്‍ അനുഭവിച്ചറിഞ്ഞു. കെട്ടിലും മട്ടിലും പൊതു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന സന്നാഹങ്ങള്‍ സ്കൂള്‍ അധികൃതര്‍ ഒരുക്കി. ജനാധിപത്യത്തിന്‍െറ അന്ത$സത്ത ഉള്‍ക്കൊണ്ട് സമ്മതിദാനാവകാശം രേഖപ്പെടുത്താനത്തെിയ അഞ്ചു മുതല്‍ 12 വരെ ക്ളാസുകളിലെ കുട്ടികളിലും സാക്ഷികളായി എത്തിയ രക്ഷിതാക്കളിലും വിസ്മയം വിരിഞ്ഞു. വോട്ടര്‍പട്ടിക മുതല്‍ ബാലറ്റ് പേപ്പര്‍ തയാറാക്കുന്നതില്‍ വരെ അധികൃതര്‍ പൊതുതെരഞ്ഞെടുപ്പിന്‍െറ രീതികള്‍ പരീക്ഷിച്ചു. നാമനിര്‍ദേശ പത്രിക സ്വീകരിച്ച് സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക ചിഹ്നം നല്‍കി. വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച രാവിലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേക കൗണ്ടറുകള്‍ വഴി 15 ഇനം തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു. ക്ളാസ് അധ്യാപകര്‍ പ്രിസൈഡിങ് ഓഫിസര്‍മാരായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ഒന്നും രണ്ടും മൂന്നും പോളിങ് ഓഫിസര്‍മാരായി. വിദ്യാര്‍ഥികള്‍ക്ക് വോട്ടേഴ്സ് സ്ളിപ് വിതരണം ചെയ്തു. കള്ളവോട്ട് തടയാന്‍ ഇടതുചൂണ്ടുവിരലില്‍ നീലം പതിപ്പിച്ചു.പലപ്പോഴും നീണ്ട ക്യൂ ഉണ്ടായെങ്കിലും ബൂത്തുകളില്‍ നിയോഗിതരായ കുട്ടി പൊലീസ് ക്രമാസമാധാനപാലനം കൃത്യമാക്കിയതോടെ വോട്ടെടുപ്പ് തികച്ചും സമാധാനപരമായി പര്യവസാനിച്ചു. എച്ച്.എസില്‍ 94ഉം എച്ച്.എസ്.എസില്‍ 97 ശതമാനവും വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണോദ്ഘാടനം പ്രിന്‍സിപ്പല്‍ എന്‍. റമീലാബീവിയും ഹെഡ്മിസ്ട്രസ് കെ.എസ്. വിക്ടോറിയയും നിര്‍വഹിച്ചു. എച്ച്.എസ്.എസ് വിഭാഗത്തില്‍ ആര്‍. വിനോദ്കുമാറും എച്ച്.എസില്‍ എന്‍.അനില്‍കുമാറിന്‍െറയും നേതൃത്വത്തിലുള്ള അധ്യാപകര്‍ പുതിയ പരീക്ഷണത്തിന് ചുക്കാന്‍ പിടിച്ചു. വിജയികളുടെ സത്യപ്രതിജ്ഞ വരെയുള്ള തുടര്‍പ്രക്രിയകളും ജനാധിപത്യരീതിയില്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.