കൊല്ലം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അമിതവേഗത്തില്‍ ബസുകള്‍ വരുന്നത് യാത്രികര്‍ക്ക് ഭീഷണിയാവുന്നു. വ്യാഴാഴ്ച രണ്ട് യാത്രികര്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അമിതവേഗത്തെ ക്കുറിച്ച് ചോദിച്ചപ്പോള്‍ ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുവെന്നും പരാതി. അര്‍ബുദബാധിതനായ തേവള്ളി ഡിപ്പോ പുരയിടത്തില്‍ മോഹന്‍, സഹോദരഭാര്യ അനിത എന്നിവരാണ് അമിതവേഗത്തില്‍ മുന്നോട്ടെടുത്ത ബസില്‍ തട്ടാതെ രക്ഷപ്പെട്ടത്. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സക്ക് പോയ ശേഷം സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് ഇവര്‍ കൊല്ലത്തത്തെിയത്. ബസില്‍ നിന്നിറങ്ങി തൊട്ടടുത്ത കാന്‍റീനിന് സമീപത്തേക്ക് നടക്കുമ്പോള്‍ തൊട്ടടുത്തായി നിര്‍ത്തിയിട്ടിരുന്ന മലനടയിലേക്ക് പോകുന്ന അടൂര്‍ ഡിപ്പോയിലെ ബസ് പെട്ടെന്ന് മുന്നോട്ടെടുത്തു. പാഞ്ഞുവന്ന ബസിനടിയില്‍പെടാതെ ഇരുവരും ഒഴിഞ്ഞുമാറി. മോഹന്‍ ചോദ്യംചെയ്തപ്പോള്‍ ഡ്രൈവര്‍ തട്ടിക്കയറി. ‘നിനക്കൊന്നും കണ്ണു കണ്ടൂടെ, ഇത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയാണെന്ന് അറിഞ്ഞൂടെ’ എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. സംഭവത്തില്‍ സ്റ്റേഷന്‍മാസ്റ്റര്‍ക്ക് മോഹന്‍ പരാതി നല്‍കി. ഡിപ്പോയിലെ ബൈക്കിലൂടെ ബസിന്‍െറ ഡ്രൈവര്‍ ഓഫിസിലത്തെണമെന്ന് മൂന്ന് തവണ അനൗണ്‍സ് ചെയ്തെങ്കിലും എത്തിയില്ല. അല്‍പം കഴിഞ്ഞ് ബസിലെ കണ്ടക്ടര്‍ എത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചതനുസരിച്ച് ഡ്രൈവര്‍ എത്തിയെങ്കിലും ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവത്തിന് സാക്ഷിയായ യാത്രക്കാരെ ഡ്രൈവറുടെ കൂടെയത്തെിയ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞ് ട്രാഫിക് പൊലീസും സ്ഥലത്തത്തെിയിരുന്നു. യാത്രക്കാരുടെ പരാതി സ്റ്റേഷന്‍ മാസ്റ്റര്‍ എ.ടി.ഒക്ക് കൈമാറി. മോഹന്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വേഗംകുറച്ചുമാത്രമേ ഡിപ്പോയിലേക്ക് കയറാവൂ എന്ന് മുന്നറിയിപ്പുണ്ടായിട്ടും ബസുകള്‍ അമിതവേഗത്തിലാണ് എത്തുന്നത്. പലപ്പോഴും യാത്രികര്‍ ഓടിമാറുകയാണ് പതിവ്. നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.