കുണ്ടറ പഞ്ചായത്തില്‍ അവിശ്വാസത്തിന് നോട്ടീസ്

കുണ്ടറ: കോണ്‍ഗ്രസ് പ്രസിഡന്‍റ് ഭരിക്കുന്ന കുണ്ടറ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രന്‍െറയും ഇടത് അംഗങ്ങളുടെയും നേതൃത്വത്തില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. സി.പി.ഐയിലെയും സി.പി.എമ്മിലെയും മൂന്ന് അംഗങ്ങളും സ്വതന്ത്രനായി വിജയിച്ച റുഡോള്‍ഫ്സ് ആന്‍റണിയുമാണ് ചിറ്റുമല ബി.ഡി.ഒ അശോക്കുമാറിന് നോട്ടീസ് നല്‍കിയത്. 14 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. കോണ്‍ഗ്രസിന് അഞ്ചും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ട്. ആര്‍.എസ്.പിയോട് എതിര്‍ത്ത് സ്വതന്ത്രനായി ജയിച്ച റുഡോള്‍ഫ്സിനെ സി.പി.ഐലേക്കെടുത്ത് ഇടതു ഭരണത്തിന് തുടക്കത്തില്‍ ശ്രമം നടത്തിയിരുന്നു. റുഡോള്‍ഫ്സ് വലതു പളയത്തിലത്തെുകയും കോണ്‍ഗ്രസിലെ കെ. ബാബുരാജന്‍ പ്രസിഡന്‍റാവുകയും ചെയ്തു. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ അന്ന് നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസിലെ ചിലരുടെ ചരടുവലികളും സി.പി.എമ്മിലെ ചിലര്‍ക്ക് പ്രസിഡന്‍റ് സ്ഥാനത്തോടുള്ള മോഹവുമാണ് അവിശ്വാസത്തിന് പിന്നിലെന്നാണ് ആക്ഷേപം. പ്രസിഡന്‍റ് കോണ്‍ഗ്രസിലെ കെ. ബാബുരാജനാണ് യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് സ്ഥാനവും ഇദ്ദേഹത്തിനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.