പത്തനാപുരം: താന്‍ മരിക്കുന്നതിന് മുമ്പെങ്കിലും മകന്‍െറ മരണകാരണം അറിയണമെന്ന് ആഗ്രഹിച്ചാണ് രമാദേവിയെന്ന മാതാവ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. എന്‍.സി.സി ക്യാമ്പില്‍ വെടിയേറ്റ പട്ടാഴി വടക്കേക്കര മണയറ ശ്രീഹരിയില്‍ ധനുഷ് കൃഷ്ണന്‍ മരിച്ചിട്ട് വ്യാഴാഴ്ച ഒരാണ്ട് പൂര്‍ത്തിയാവുന്നു. എന്നാല്‍, ധനുഷിന്‍െറ മരണത്തെക്കുറിച്ച അന്വേഷണം ഇതുവരെ എങ്ങുമത്തെിയില്ല. 2015 ആഗസ്റ്റ് 11നാണ് കോഴിക്കോട് വെസ്റ്റ് ഹില്‍സിലെ മിലിറ്ററി ബാരക്സില്‍ എന്‍.സി.സി ക്യാമ്പില്‍ വെച്ച് ധനുഷ് വെടിയേറ്റ് മരിക്കുന്നത്. മാലൂര്‍ എം.ടി.ഡി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. 10 ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയ ധനുഷിന് 11ന് ഉച്ചക്ക് 1.45 ഓടെയാണ് വെടിയേല്‍ക്കുന്നത്. 10 മിനിറ്റിനുള്ളില്‍ മരിച്ചെന്നും എന്‍.സി.സി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, മരിച്ചെന്ന സന്ദേശം വൈകീട്ട് നാലോടെയാണ് നാട്ടില്‍ അറിയിച്ചത്. മികച്ച എന്‍.സി.സി കാഡറ്റായിരുന്ന ധനുഷ് സ്വന്തമായി നിറയൊഴിച്ചാണ് മരിച്ചതെന്ന് അധികൃതര്‍ വാദിക്കുമ്പോള്‍ ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും തന്‍െറ മകനില്ളെന്ന് രമാദേവി പറയുന്നു. ധനുഷിന്‍െറ മരണകാരണം അന്വേഷിച്ച് രണ്ടുമാസം മുമ്പും ബന്ധുക്കള്‍ കോഴിക്കോട് എന്‍.സി.സി ആസ്ഥാനത്ത് പോയിരുന്നു. എന്നാല്‍, അന്വേഷണത്തിന് ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അന്വേഷണ പുരോഗതി അറിയാന്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ മോശമായിട്ടാണ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ഫോറന്‍സിക് പരിശോധന ഫലം പോലും ബന്ധുക്കള്‍ക്ക് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറല്ല. ധനുഷിന്‍െറ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കം പട്ടാഴിയില്‍ എത്തിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ആരോപണങ്ങള്‍ക്കുള്ള മറുപടി അന്വേഷിച്ച് കണ്ടത്തെുമെന്നും ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹയും അറിയിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനങ്ങളെല്ലാം വാക്കുകളില്‍ ഒതുങ്ങി. ഇതിനിടെ സഹോദരി അപര്‍ണക്ക് എന്‍.സി.സി കൊല്ലം യൂനിറ്റില്‍ തൊഴില്‍ ലഭിച്ചു. അടുത്ത മാസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാനുള്ള തയാറെടുപ്പിലാണ് പട്ടാഴി വടക്കേക്കര പഞ്ചായത്ത് അംഗം കൂടിയായ രമാദേവി. ഭര്‍ത്താവും മകനും നഷ്ടപ്പെട്ടതോടെ മകളുമായി ജീവിതത്തില്‍ ഒറ്റപ്പെട്ട് കഴിയുകയാണ് ഈ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.