പാടശേഖരങ്ങളിലെ തോടുകള്‍ നികരുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

പരവൂര്‍: പാടശേഖരങ്ങളിലെ തോടുകള്‍ വ്യാപകമായി നികരുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. തോടുകളില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ അടിഞ്ഞുകൂടിയാല്‍ പണ്ട് കര്‍ഷകര്‍തന്നെ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയിരുന്നു. ഭൂരിഭാഗം പേരും കൃഷിയില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഈ പതിവ് നിലച്ചു. നല്ളൊരു ശതമാനം നിലങ്ങളും തരിശായതോടെ വരമ്പുകളും തോടുകളും ആരും നോക്കാതായി. ഇതുമൂലം വരമ്പുകള്‍ തന്നെ അപ്രത്യക്ഷമാകുന്ന അവസ്ഥയായി. പാടങ്ങളുടെ ഒരു കരയില്‍ നിന്ന് മറുകരയിലത്തെുന്നതിന് നടവരമ്പുകളുണ്ടായിരുന്നു. പാടത്തിലേക്കത്തെുന്ന പാതകളുമായി ബന്ധിപ്പിച്ചാണ് ഇത്തരം വീതിയും ഉയരവും കൂടിയ വരമ്പുകള്‍ നിര്‍മിച്ചിരുന്നത്. കരയില്‍ നിന്ന് കാര്‍ഷികോപകരണങ്ങളും വളവും പാടങ്ങളിലേക്ക് എത്തിക്കാന്‍ കൂടിയാണ് ഇത്തരം നടവരമ്പുകള്‍ ഒരുക്കിയിരുന്നത്. കാല്‍നടയാത്രക്കും ഇത് ഉപയോഗിച്ചുവന്നിരുന്നു. ഇവയുടെയും പരിപാലനം അതത് നിലമുടമകള്‍ തന്നെയാണ് ചെയ്തുവന്നിരുന്നത്. മാറിയ സാഹചര്യങ്ങളില്‍ ഇവയും അപ്രത്യക്ഷമായിരിക്കയാണ്. തോടുകള്‍ നികന്നതുമൂലം നീരൊഴുക്കിന്‍െറ ക്രമം തെറ്റിയതാണ് കര്‍ഷകര്‍ക്ക് തടസ്സമായിരിക്കുന്നത്. ഒഴുകിയത്തെുന്ന വെള്ളം കൃത്യമായി പോകാത്തതുമൂലം പല ഭാഗങ്ങളിലും കവിഞ്ഞൊഴുകുന്നു. ഈ വെള്ളം നിലങ്ങളിലേക്ക് മറിയുന്നതിനാല്‍ വിളകള്‍ക്ക് നാശമുണ്ടാകുന്നു. ഞാറ്റടി ഒരുക്കുമ്പോഴും വിതയുടെ ഘട്ടങ്ങളിലും ഇത്തരത്തില്‍ വെള്ളം മറിയുന്നതുമൂലം കൃഷിനാശമുണ്ടാകുന്നുണ്ട്. പാടശേഖരങ്ങളുടെ ചില ഭാഗങ്ങളില്‍ കരിങ്കല്‍ കെട്ടി തോടുകള്‍ക്ക് നവീകരണം വരുത്തിയിരിക്കുന്നുവെങ്കിലും ആ ഭാഗങ്ങളിലും നികന്ന നിലയിലാണ്. നിലങ്ങളില്‍ വെള്ളം അധികരിക്കുന്ന അവസരങ്ങളില്‍ തോടുകളിലേക്ക് വാര്‍ന്നുവിടാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.