ചവറ: നൂറോളം വരുന്ന ബസുകളും നിരവധി യാത്രക്കാരും വന്നുപോകുന്ന പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലെ ശൗചാലയ സംവിധാനം താറുമാറായി. ചവറ ഗ്രാമപഞ്ചായത്തിന്‍െറ ഉടമസ്ഥാവകാശത്തിലുള്ള സ്റ്റാന്‍ഡില്‍ ചവറ ഐ.ആര്‍.ഇയാണ് മൂന്നുവര്‍ഷം മുമ്പ് ശൗചാലയ ബ്ളോക് നിര്‍മിച്ചുകൊടുത്തത്. മൂത്രപ്പുരയും കക്കൂസും ഉള്ള കെട്ടിടത്തിന്‍െറ പ്രവര്‍ത്തനത്തിനായി കരാര്‍ പ്രകാരമാണ് ചുമതല നല്‍കുന്നത്. എന്നാല്‍ മാസങ്ങളായി ശൗചാലയത്തിലേക്ക് ആര്‍ക്കും പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. ജലവിതരണ പൈപ്പുകള്‍ പൊട്ടിയും ഇളക്കിമാറ്റിയും നശിപ്പിച്ചിരിക്കുന്നു. വെള്ളത്തിന് ടാങ്ക് സ്ഥാപിച്ചെങ്കിലും വെള്ളം എത്തിക്കാന്‍ ഇതുവരെയും മാര്‍ഗം കണ്ടിട്ടില്ല. കരാറെടുത്ത ആള്‍ കൃത്യമായി ബസൊന്നിന് പത്ത് രൂപ വീതം ദിവസവും പിരിച്ചെടുക്കുന്നുണ്ടെങ്കിലും സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ യാതൊന്നും ചെയ്യുന്നില്ളെന്ന് ജീവനക്കാര്‍ പറയുന്നു. ചവറ-കൊല്ലം, ചവറ-ശാസ്താംകോട്ട റൂട്ടുകളിലായി 80 ബസുകളാണ് സര്‍വിസ് നടത്തുന്നത്. ജീവനക്കാര്‍ മാത്രം 250 പേരുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് എത്തുന്നത്. ബസ്സ്റ്റാന്‍ഡില്‍ തന്നെ നിരവധി ഓട്ടോകളും ഉണ്ട്. തൊഴിലാളികള്‍ ബക്കറ്റിലത്തെിക്കുന്ന വെള്ളമാണ് മൂത്രപ്പുരയില്‍ ഉപയോഗിക്കുന്നതെങ്കിലും കക്കൂസ് രണ്ടും പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി സ്ത്രീകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ ശൗചാലയം പ്രവര്‍ത്തനരഹിതമായതുകാരണം ഇവര്‍ക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ട്. പലതവണ പഞ്ചായത്ത് അധികൃതരോട് പ്രശ്നം ഉന്നയിച്ചെങ്കിലും കരാറുകാരോട് പറയാനാണ് നിര്‍ദേശം. വര്‍ഷം ഒരുലക്ഷം രൂപക്കടുത്താണ് സ്റ്റാന്‍ഡിലെ ടോയ്ലറ്റിന്‍െറ കരാര്‍ നല്‍കിയിരിക്കുന്നതെങ്കിലും സേവനം കൃത്യമായി നടത്തുന്നുണ്ടോ എന്ന് അധികൃതര്‍ നോക്കാറില്ളെന്നും തൊഴിലാളികള്‍ പറയുന്നു. യാത്രക്കാരടക്കം നൂറുകണക്കിനുപേര്‍ വരുന്ന സ്റ്റാന്‍ഡില്‍ വൃത്തിഹീനമായ ശൗചാലയത്തിന്‍െറ ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി നില്‍ക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. അടിയന്തരമായി ശൗചാലയത്തിന്‍െറ ആ‘ശങ്ക’ക്ക് പരിഹാരം വേണമെന്ന ആവശ്യമാണുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.