പോത്തന്‍കോട്: ഒരുമാസം മുമ്പ് കൊട്ടിഗ്ഘോഷിച്ച് ആരംഭിച്ച ഓട വൃത്തിയാക്കല്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചു. പോത്തന്‍കോട് പഞ്ചായത്താണ് ഒരുമാസം മുമ്പ് ഓപറേഷന്‍ അനന്തയുടെ ചുവടുപിടിച്ച് ഓടവൃത്തിയാക്കല്‍ ആരംഭിച്ചത്. ഓടക്കു മുകളിലെ കൈയേറ്റം ഒഴിപ്പിച്ചാണ് വൃത്തിയാക്കുകയെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നു. മേലേമുക്കില്‍നിന്നാണ് ഓട വൃത്തിയാക്കല്‍ തകൃതിയായി ആരംഭിച്ചത്. ഒരു ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് ഓട വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ചുരുക്കം ദിവസങ്ങള്‍മാത്രം നീണ്ട വൃത്തിയാക്കല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മേലേമുക്കില്‍നിന്ന് ആരംഭിച്ച ഓടവൃത്തിയാക്കലും കൈയേറ്റം ഒഴിപ്പിക്കലും പോത്തന്‍കോട് ജങ്ഷനു സമീപമത്തെിയപ്പോഴേക്കും അധികൃതര്‍ സ്വമേധയാ പിന്‍വാങ്ങുകയായിരുന്നു. അതോടെ ദിവസങ്ങള്‍ മാത്രം നീണ്ട പരിപാടിക്ക് പരിസമാപ്തിയായി. ഏറ്റവുമധികം കൈയേറ്റം ഒഴിപ്പിക്കേണ്ട ഇടവും ഓടവൃത്തിയാക്കേണ്ട സ്ഥലവും പോത്തന്‍കോട് ജങ്ഷനാണ്. കുപ്പികളും പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യവും നിറഞ്ഞ് കിടപ്പാണ് ഓട. ജങ്ഷന്‍ എത്തുമ്പോഴേക്കും ഓടവൃത്തിയാക്കല്‍ അവസാനിപ്പിച്ചത് പഞ്ചായത്തിലെ ചിലരുടെ തല്‍പരകക്ഷികള്‍ക്ക് വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വൃത്തിയാക്കിയ ഓടവീണ്ടും പഴയപടിയാകുന്നതോടെ പൊതുഖജനാവില്‍നിന്ന് ചെലഴിച്ച് ലക്ഷങ്ങള്‍ പാഴാകും. ഫണ്ടില്ലാത്തതിനാലാണ് നിര്‍മാണം നിലച്ചതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.