പോസ്റ്റ് ഓഫിസാണ്; രജിസ്ട്രേഡ് കത്ത് സ്വീകരിക്കില്ല

പത്തനാപുരം: നഗരമധ്യത്തിലെ പ്രധാന പോസ്റ്റ് ഓഫിസില്‍ രജിസ്ട്രേഡ് കത്തുകള്‍ അയക്കാനുള്ള നടപടിയില്ല. ഇന്‍റര്‍നെറ്റ് ലഭ്യമല്ലാത്തതിനാലാണ് രജിസ്ട്രേഡ് കത്തുകളയക്കാനത്തെുന്നവരെ അധികൃതര്‍ മടക്കിയയക്കുന്നത്. സര്‍വിസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ മേഖലയിലെ ബാങ്കുകളില്‍നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും മറ്റുമായി ദിനംപ്രതി നൂറുകണക്കിന് കത്തിടപാടുകളാണ് നടക്കേണ്ടത്. തപാല്‍ ഓഫിസ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ഇവരെല്ലാം സ്വകാര്യ കൊറിയര്‍ സര്‍വിസുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഒരു രജിസ്ട്രേഡ് കത്തിന് 25 രൂപ പ്രകാരം ദിനംപ്രതി തപാല്‍ വകുപ്പിന് ലഭ്യമാകേണ്ട അയ്യായിരത്തിലധികം രൂപയാണ് നഷ്ടമാകുന്നത്. ദിവസേന നൂറുകണക്കിനാളുകളാണ് രജിസ്ട്രേഡ് കത്തിടപാടുകള്‍ക്ക് വരുന്നത്. നിലവില്‍ പുനലൂരോ കല്ലുംകടവിലോ എത്തിയാണ് ആവശ്യക്കാര്‍ ഇടപാട് നടത്തുന്നത്. നെറ്റ് തകരാര്‍ പലതവണ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലത്രെ. മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിക്കേണ്ട തകരാര്‍ മാസങ്ങള്‍ക്ക് ശേഷവും പരിഹരിക്കാന്‍ ശ്രമിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.