തേവലക്കര: അങ്കണവാടിയില്‍ സാമൂഹികവിരുദ്ധശല്യം പതിവായതോടെ പ്രവര്‍ത്തനം താളംതെറ്റി. ചവറ തെക്കുംഭാഗം മുട്ടത്ത് ഒന്നാം വാര്‍ഡിലെ 13ാം നമ്പര്‍ അങ്കണവാടിയിലാണ് ഓടുകള്‍ തകര്‍ത്തും ഗോമൂത്രം ഒഴിച്ചും കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുന്നത്. ശല്യം രൂക്ഷമായതിനാല്‍ കുട്ടികളെ വിടാന്‍ രക്ഷാകര്‍ത്താക്കളും മടിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. 1987ല്‍ മുട്ടത്ത് സെന്‍റ് ജെറോം പള്ളി വികാരിയായിരുന്ന റോമന്‍സ് ആന്‍റണിയാണ് സമീപവാസിയില്‍നിന്ന് പണം നല്‍കി അങ്കണവാടി സ്ഥാപിക്കുന്നത്. നിലവില്‍ പഞ്ചായത്തിന്‍െറ അധീനതയിലാണെങ്കിലും ഭൂമി നല്‍കിയയാള്‍ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കേസ് നല്‍കിയിരിക്കുന്നതിനാല്‍ പഞ്ചായത്തുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. 2010-15 കാലയളവിലെ പഞ്ചായത്ത് ഭരണസമിതി കെട്ടിടം നിര്‍മിക്കാനും ചുറ്റുമതില്‍ നിര്‍മിക്കാനും ആറുലക്ഷം രൂപ വകയിരുത്തിയെങ്കിലും അയല്‍വാസി സ്റ്റേ നല്‍കിയതു കാരണം ഇന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ളെന്ന് പഞ്ചായത്തംഗം നിര്‍മല പറയുന്നു. കുറച്ചുനാളായാണ് കെട്ടിടത്തിലേക്ക് ഗോമൂത്രം ഒഴിക്കുന്നതാവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ മേല്‍ക്കൂരയിലെ ഓടുകള്‍ മിക്കതും എറിഞ്ഞും ഇളക്കിയും തകര്‍ത്തിരിക്കുകയാണ്. അങ്കണവാടി ഉദ്ഘാടനം ചെയ്ത കാലത്ത് സ്ഥാപിച്ച ശിലാഫലകം കറുത്ത പെയിന്‍റടിച്ച് മായ്ച്ചിരിക്കുന്നു. കെട്ടിടം തകര്‍ന്നതോടെ കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. 20ഓളം കുട്ടികള്‍ ഉണ്ടായിരുന്നിടത്ത് 12 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. സാമൂഹികവിരുദ്ധശല്യം കാരണം വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. ഇവരെയാകട്ടെ പുറത്തും സമീപത്തെ പള്ളിത്തിണ്ണയിലും ഒക്കെ ഇരുത്തിയാണ് പഠിപ്പിക്കുന്നത്. ഇത് കാരണം രക്ഷാകര്‍ത്താക്കളും പ്രതിഷേധത്തിലാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ച് അങ്കണവാടിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അധികൃതര്‍ സ്വീകരിച്ചില്ളെങ്കില്‍ പിഞ്ചുകുട്ടികളുടെ പഠനം അവതാളത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.