കിളികൊല്ലൂര്‍: സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെ മറവില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വന്‍ വില ഈടാക്കുന്നതായി ആക്ഷേപം. ഉഴുന്ന്, പഞ്ചസാര, മുളക്, മല്ലി തുടങ്ങിയവക്കാണ് അമിത വില ഈടാക്കുന്നത്. മാവേലി സ്റ്റോറില്‍ സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തെി പരിശോധിച്ചപ്പോഴാണ് ബില്ലില്‍ പലതിനും പലവില ഈടാക്കുന്നതായി മനസ്സിലായതെന്ന് കൊറ്റങ്കര സ്വദേശി മുരളീധരന്‍പിള്ള പറയുന്നു. എന്നാല്‍, സബ്സിഡി ഇനങ്ങളുടെ അളവും വിലയും പല കടകളിലും പ്രദര്‍ശിപ്പിക്കാത്തതിനാല്‍ കബളിപ്പിക്കലിന് ഇരയാകുന്നുവെന്നും പരാതിയുണ്ട്. മുളക് ആവശ്യപ്പെട്ടാല്‍ ഒരുകിലോയാണ് ബില്ലടിക്കുന്നത്. എന്നാല്‍, അരകിലോ സബ്സിഡി നിരക്കില്‍ 37.50 രൂപയും പിന്നീടുള്ള അരകിലോക്ക് 71 രൂപയുമാണ് ഈടാക്കുന്നത്. പല മാവേലിസ്റ്റോറുകളിലും മണിക്കൂറോളം കാത്തുനിന്നാണ് സാധാരണക്കാര്‍ സാധനങ്ങള്‍ വാങ്ങുന്നത്. മിക്കയിടത്തും ബാക്കി തുക തരാതെ തീപ്പെട്ടി, വെളുത്തുള്ളി എന്നിവ നല്‍കുന്നതും വ്യാപകമാണ്. മാവേലി സ്റ്റോറുകളില്‍ വിലനിലവാരപട്ടിക പ്രദര്‍ശിപ്പിക്കണമെന്നും ഇവിടങ്ങളില്‍ മിന്നല്‍പരിശോധന ശക്തമാക്കണമെന്നും ഉപഭോക്തൃസമിതി അധികൃതര്‍ക്ക് ആളുകള്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.