കൊട്ടിയം: പാറയും കരമണ്ണും കയറ്റിപ്പോകുന്ന ടിപ്പര്‍ ലോറികള്‍ ദേശീയപാതയിലും സംസ്ഥാന പാതയിലും മരണമണി മുഴക്കി അമിത വേഗത്തില്‍ രാവും പകലും ചീറിപ്പാഞ്ഞിട്ടും അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുന്നത് അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയാവാന്‍ കാരണമാകുന്നു. ബുധനാഴ്ച രാവിലെ ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കില്‍ സൈക്കിളില്‍ ടിപ്പര്‍ലോറിയിടിച്ച് സൈക്ക്ള്‍ യാത്രക്കാരനായ കാസിം റാവുത്തര്‍ (65) മരിച്ചിരുന്നു. ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലിന്‍െറ അവസാന ഇരയാണ് കാസിം. രാവിലെയും വൈകീട്ടും ടിപ്പര്‍ ലോറികള്‍ നിരത്തിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പരിശോധന കര്‍ശനമാക്കാത്തതിനാല്‍ പലരും നിയമം പാലിക്കാറില്ല. കൊല്ലം കണ്ണനല്ലൂര്‍ ആയൂര്‍ റോഡിലാണ് ടിപ്പറുകള്‍ കൂടുതല്‍ ചീറിപ്പായുന്നത്. പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് നേരം പുലരും മുമ്പ് ടിപ്പറുകള്‍ അമിത വേഗത്തില്‍ പായുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാന പാതയില്‍ മുഖത്തല കണിയാംതോട്ടില്‍ ടിപ്പര്‍ ലോറി ബസിലിടിച്ച് ബസ് യാത്രികരായ രണ്ട് സ്ത്രീകള്‍ മരിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ നാല്‍പതോളം ടിപ്പര്‍ ലോറികള്‍ ഈ മേഖലയില്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയുമായത്തെുക. കുന്നുകള്‍ ഇടിച്ച് കര മണ്ണ് കയറ്റിക്കൊണ്ടുപോകാനും പാറ കയറ്റിക്കൊണ്ടുപോകാനും പാസ് നിര്‍ബന്ധമാക്കിയതിനെതുടര്‍ന്ന് ഒരു പാസില്‍ അനേകം ലോഡ് മണലും പാറയും കടത്താനാണ് ഇവര്‍ അമിത വേഗത്തില്‍ പായുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.