തീരത്തടിഞ്ഞ കപ്പല്‍: സമരത്തിന് ഐക്യദാര്‍ഢ്യവുമായത്തെിയ വിദ്യാര്‍ഥികളെ ഒരു സംഘം അടിച്ചോടിച്ചു

ഇരവിപുരം: തീരത്തടിഞ്ഞ കപ്പല്‍ നീക്കണമെന്നാവശ്യപ്പെട്ട് റിലേ നിരാഹാര സമരം നടത്തുന്ന കാക്കതോപ്പ് തീരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്തെിയ കൊല്ലം ഇസ്ലാമിയ കോളജ് വിദ്യാര്‍ഥികളെ സംഘടിച്ചത്തെിയ സംഘം അടിച്ചും ഭീഷണിപ്പെടുത്തിയും ഓടിച്ചത് തീരപ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമാക്കി. വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് ചോദ്യംചെയ്ത് എത്തിയവരെ ഒരു വിഭാഗം കല്ളെറിഞ്ഞതിനെ തുടര്‍ന്ന് കാക്കതോപ്പ് നിവാസികളായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പൊലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെറന്‍സ് കൊച്ചുവാവച്ചന്‍, പീറ്റര്‍, ജെറോം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസിന്‍െറ സാന്നിധ്യത്തിലായിരുന്നു കല്ളേറ് നടന്നത്. കാക്കതോപ്പ് നിവാസികളെ കല്ളെറിഞ്ഞ് ഓടിച്ചുതുടങ്ങിയതോടെ സമരപ്പന്തലില്‍നിന്ന് കൂടുതല്‍ പേര്‍ എത്തുകയും സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. കൊല്ലം സിറ്റി അസി. കമീഷണര്‍ ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയവരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാക്കതോപ്പില്‍ സ്ത്രീകളും കുട്ടികളും തീരദേശ റോസ് ഉപരോധിച്ചു. കപ്പലിന് സമീപം കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഐക്യദാര്‍ഢ്യവുമായി കപ്പല്‍ കിടക്കുന്ന തീരത്ത് എത്തിയവരെ നിങ്ങള്‍ വീട് പോയവരല്ലല്ളോ, നിങ്ങള്‍ എന്തിനാണ് ഇവിടെ എത്തിയതെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമിച്ചത്. കച്ചികടവ് നിവാസികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.