പാലോട്: മലയോരത്തിന്‍െറ സ്വപ്നപദ്ധതിയായ പൊന്മുടി-ബ്രൈമൂര്‍ വിനോദസഞ്ചാരപാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഡി.കെ. മുരളി എം.എല്‍.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. കാടുകയറിക്കിടക്കുന്ന പഴയ കുതിരപ്പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു. റോഡ് പുനരുദ്ധരിക്കാന്‍ വനഭൂമി ഏറ്റെടുക്കേണ്ടതില്ല. പൊന്മുടി കമ്പിമൂട്ടില്‍ നിന്നാരംഭിക്കുന്ന ബ്രൈമൂര്‍ റോഡിനു നാല് മീറ്ററോളം വീതിയുണ്ട്. അഞ്ചര കിലോമീറ്ററാണ് ദൈര്‍ഘ്യം. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ബ്രൈമൂര്‍പൊന്മുടി പാത. ചില ഭാഗങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മിക്കുകയാണ് റോഡ് പുനരുദ്ധാരണത്തില്‍ പ്രധാനം. നിലവിലെ സ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ബജറ്റില്‍ പത്ത് കോടി രൂപയാണ് പൊന്മുടി-ബ്രൈമൂര്‍ റോഡ് നിര്‍മാണത്തിന് വകയിരുത്തിയിട്ടുള്ളത്. ബ്രൈമൂര്‍-പാലോട് റോഡിന് 20 കോടിയും അനുവദിച്ചിട്ടുണ്ട്. പി.ഡബ്ള്യു.ഡി പ്രൊപ്പോസല്‍ സമര്‍പ്പിച്ചാലുടനെ വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേരും. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ പൊന്മുടി കമ്പിമൂട്ടില്‍ നിന്ന് പുറപ്പെട്ട എം.എല്‍.എയുടെ നേതൃത്വത്തിലുള്ള പരിശോധക സംഘം പതിനൊന്നോടെ ബ്രൈമൂര്‍ അടിവാരത്തത്തെി. ബ്രിട്ടീഷുകാരുടെ കാലത്ത് കുതിരസവാരിക്കായി നിര്‍മിച്ചതാണ് ഈ പാത. ഇരുവശവും കാടുകയറി കിടക്കുകയാണ്. വനം വകുപ്പ് കൂടി സഹകരിച്ചാല്‍ പാത എട്ടു മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനാകും. പ്രകൃതിക്ക് ദോഷമാകുന്ന തരത്തില്‍ മരം മുറിക്കേണ്ട ആവശ്യകതയുമില്ല. വനഭൂമിയില്‍ കൂടി രണ്ടു കിലോമീറ്ററോളമേ പാത വരുന്നുള്ളൂ. അവശേഷിക്കുന്ന മൂന്നരക്കിലോമീറ്ററോളം ദൂരം സ്വകാര്യ എസ്റ്റേറ്റിലൂടെയാണ്.പാത യാഥാര്‍ഥ്യമായാല്‍ പൊന്മുടിയിലെ തോട്ടം തൊഴിലാളികള്‍ക്കും പ്രദേശവാസികള്‍ക്കും പെരിങ്ങമ്മല പഞ്ചായത്തിലും വില്ളേജ് ഓഫിസിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും ചുറ്റിക്കറങ്ങാതെ അതിവേഗം എത്തിച്ചേരാനുമാകും. നിലവില്‍ 45 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാണ് പൊന്മുടി നിവാസികള്‍ പഞ്ചായത്ത് ഓഫിസിലത്തെുന്നത്. എം.എല്‍.എയോടൊപ്പം പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ചിത്രകുമാരി, വൈസ് പ്രസിഡന്‍റ് കെ.ജെ. കുഞ്ഞുമോന്‍, പൊന്മുടി വാര്‍ഡ് മെംബര്‍ ജിഷ, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എസ്. ദിവാകരന്‍ നായര്‍, ബ്രാഞ്ച് സെക്രട്ടറി ടി. മണിയന്‍, തോട്ടംതൊഴിലാളി യൂനിയന്‍ നേതാക്കളായ ഷാജി മാറ്റാപ്പള്ളി, ജോണ്‍റോസ്, പാലോട് റെയ്ഞ്ച്ഫോറസ്റ്റ് ഓഫിസര്‍ എസ്.വി. വിനോദ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റര്‍ ജി.വി. ഷിബു, പി.ഡബ്ള്യു.ഡി നെടുമങ്ങാട് അസിസ്റ്റന്‍റ് എക്സിക്യുട്ടിവ് എന്‍ജിനീയര്‍ ടി.എസ്. ജയരാജ്, പാലോട് സെക്ഷന്‍ എ.ഇ വി.എസ്. ആനന്ദ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.