വേലിയേറ്റം ശക്തം; കപ്പലിന് ചെറിയ അനക്കം

ഇരവിപുരം: ശക്തമായ വേലിയേറ്റത്തില്‍പെട്ട് തീരത്തേക്ക് അടിച്ചുകയറിക്കിടക്കുന്ന ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍ ചൊവ്വാഴ്ചയുണ്ടായ ശക്തമായ വേലിയേറ്റത്തില്‍ ആടിയുലഞ്ഞു. ഇത് രണ്ടാം തവണയാണ് കപ്പല്‍ അനങ്ങുന്നത്. വേലിയേറ്റ ദിവസം കപ്പല്‍ കെട്ടിവലിച്ചുമാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ബേപ്പൂരില്‍ നിന്നത്തെിയ ടഗ് കപ്പല്‍ കെട്ടിവലിച്ചുകൊണ്ടിരിക്കുകയാണ്. മണല്‍ചാക്ക് അടുക്കിയതിന് അടുത്തുകൂടി വെള്ളം ശക്തമായി ഒഴുകിത്തുടങ്ങിയിട്ടുണ്ട്. ശക്തമായ വേലിയേറ്റത്തില്‍ തിരമാലകള്‍ കപ്പലിനടുത്ത് കൂടി കരയിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. കപ്പലിനുള്ളില്‍ പുതിയ ജനറേറ്റര്‍ സ്ഥാപിച്ച് കപ്പലില്‍ കാണപ്പെട്ട ദ്വാരങ്ങള്‍ അടയ്ക്കുന്ന ജോലികളും വെള്ളം പമ്പ് ചെയ്യുന്ന ജോലികളും നടന്നുവരുകയാണ്. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കാണാനത്തെുന്നവര്‍ക്ക് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സ്ഥലത്ത് പൊലീസിനെ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.