കുടുംബശ്രീ സംവിധാനങ്ങള്‍ പഠിക്കാന്‍ പരിശീലന സംഘമത്തെി

തേവലക്കര: കുടുംബശ്രീ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും കേരളത്തിലത്തെിയ സംഘം തേവലക്കര പഞ്ചായത്ത് സന്ദര്‍ശിച്ചു. ഡല്‍ഹി ആസ്ഥാനമായ ഗ്രാമവികസന വകുപ്പിന്‍െറ കീഴില്‍ വിവിധ മേഖലകളിലായി സേവനം അനുഷ്ഠിക്കുന്ന അണ്ടര്‍ സെക്രട്ടറിമാരടങ്ങുന്ന 30 അംഗ സംഘമാണ് എത്തിയത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 10 അംഗ ഗ്രൂപ്പുകളായി തിരിച്ചാണ് ആറു മലയാളികള്‍ അടങ്ങുന്ന ടീമിന്‍െറ 13 ദിവസത്തെ സന്ദര്‍ശനവും പരിശീലനവും. കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എ.ഡി.എസ്, സി.ഡി.എസ് പ്രവര്‍ത്തന രീതികള്‍ എന്നിവയെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ആന്‍റണി, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രതിനിധികളായ സുജി സത്യ, വിഷ്ണു, ജിന്‍സി എന്നിവര്‍ വിശദീകരിച്ചു. ഓര്‍ഗാനിക് ഫാമിങ്, പന്മനയിലെ ന്യൂട്രി മിക്സ് അനുപൂരക പോഷകാഹാര നിര്‍മാണ യൂനിറ്റ് എന്നിവ സംഘം സന്ദര്‍ശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റഷീദാ നാസര്‍, ജനപ്രതിനിധികളായ പ്രിയങ്കാ സലീം, തേവലക്കര ബക്കര്‍, രാധാലക്ഷ്മി, ബിന്ദിയാ അജയന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുജയകുമാരി, ധനലക്ഷ്മി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.