ജില്ലാ അത്ലറ്റിക്സ്: സായിക്ക് കിരീടം

കൊല്ലം: ജില്ലാ അത്ലറ്റിക്സ് മേളയില്‍ ആദ്യമായി കൊല്ലം സായി ഓവറോള്‍ ചാമ്പ്യന്‍മാരായി. 265 പോയന്‍േറാടെയാണ് സായി മുന്നിലത്തെിയത്. സായിയിലെ 60 താരങ്ങളാണ് മേളയില്‍ മാറ്റുരച്ചത്. സ്പ്രിന്‍റ് ഇനങ്ങളിലെ മേധാവിത്വമാണ് കിരീടത്തിലേക്ക് എത്തിച്ചത്. 210 പോയന്‍റ് നേടി പുനലൂര്‍ എസ്.എന്‍ കോളജ് രണ്ടാംസ്ഥാനത്തത്തെി. 96 പോയന്‍റ് നേടിയ കൊല്ലം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിനാണ് മൂന്നാംസ്ഥാനം. 14, 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സായി ഒന്നാമതത്തെിയപ്പോള്‍ 18, 20 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗങ്ങളില്‍ കൊല്ലം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍ ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 വയസ്സില്‍ താഴെ സായിയും 16 വയസ്സില്‍ താഴെ വിമലഹൃദയ സെന്‍ട്രല്‍ സ്കൂളും 18 വയസ്സില്‍ താഴെ കൊല്ലം സായിയും 20 വയസ്സില്‍ താഴെയും മുകളിലുമുള്ള വിഭാഗങ്ങളിലും പുനലൂര്‍ എസ്.എന്‍ കോളജുമാണ് ചാമ്പ്യന്‍മാര്‍. മേയര്‍ വി. രാജേന്ദ്രബാബു വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എസ്. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് എം. സുന്ദരേശന്‍ പിള്ള, ക്വയിലോണ്‍ അത്ലറ്റിക്സ് ക്ളബ് സെക്രട്ടറി ജി. രാജ്മോഹന്‍, അത്ലറ്റിക്സ് അസോസിയേഷന്‍ സംസ്ഥാന ജോയന്‍റ് സെക്രട്ടറി എം. അനില്‍കുമാര്‍, എം.എഡ്വേര്‍ഡ്, അജയന്‍, സുദര്‍ശനന്‍പിള്ള എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും നല്‍കി. 168 ഇനങ്ങളില്‍ 2500 പേര്‍ മത്സരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.