ശാസ്താംകോട്ട: കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ട അധ്യാപകന്‍െറ വളര്‍ത്തുനായ ദുരൂഹസാഹചര്യത്തില്‍ രാത്രി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കാതെ അലംഭാവം കാട്ടിയ ശൂരനാട് പൊലീസിന്‍െറ നടപടിക്കെതിരെ ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. എ.ഡി.ജി.പിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണം. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ശൂരനാട് തെക്ക് ‘ഗ്രാന്‍മ’യില്‍ അച്ചന്‍കുഞ്ഞ് എന്ന അധ്യാപകന്‍െറ ചക്കുവള്ളി ചിറയുടെ തീരത്തുള്ള വീട്ടിലെ നായയെ വിഷംകൊടുത്ത് കൊന്ന നിലയില്‍ കണ്ടത്. തലേദിവസം ശാസ്താംകോട്ട സി.ഐ. എ. പ്രസാദ് മുമ്പാകെ അച്ചന്‍കുഞ്ഞ് ചക്കുവള്ളി ചിറ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വ്യാപാരത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. വൈകീട്ട് സി.ഐ. അന്വേഷണത്തിനത്തെുകയും ചെയ്തു. ഇതിന്‍െറ പ്രതികാരമെന്നവണ്ണം വളര്‍ത്തുനായയെ കൊന്നതാണോയെന്നാണ് സംശയം. സംഭവദിവസം രാവിലെ എട്ടോടെ അച്ചന്‍കുഞ്ഞ് ശൂരനാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടത്തെി പരാതി നല്‍കിയെങ്കിലും സന്ധ്യവരെയും ആരും എത്തിയില്ല. ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യാനോ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമപ്രകാരം കേസെടുക്കാനോ തയാറായില്ല. റൂറല്‍ എസ്.പി എസ്. അജിതാബീഗം ഇടപെട്ടശേഷം രാത്രി എട്ടോടെയാണ് അഡീഷനല്‍ എസ്.ഐ. സംഭവസ്ഥലത്തത്തെിയത്. ഇത്തരം വീഴ്ചകളെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ടാണ് ഇന്‍റലിജന്‍സ് അധികൃതര്‍ തേടിയിരിക്കുന്നതെന്നാണ് സൂചന. അതേസമയം, ചക്കുവള്ളി ചിറയില്‍ ദുരൂഹസാഹചര്യത്തില്‍ വന്നുപൊയ്ക്കൊണ്ടിരുന്ന മൂന്ന് വാഹനങ്ങളെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ഐ. എ. പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.