കൊട്ടാരക്കര: കൊട്ടാരക്കരയുടെ കുരുക്കഴിക്കാനുള്ള കര്‍മപരിപാടികള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. പരിഷ്കരണ നടപടിയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. കോളജ് ജങ്ഷന്‍ മുതല്‍ മെയിന്‍ പോസ്റ്റ് ഓഫിസ് വരെ ഭാഗത്ത് വണ്‍സൈഡ് പാര്‍ക്കിങ് നടപ്പാക്കാന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. റോഡ് വക്കത്തെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. ഓയൂര്‍ വണ്‍വേ റോഡിലെ പാര്‍ക്കിങ് ഒഴിവാക്കും. ചന്തമുക്കിലെ ഓട്ടോസ്റ്റാന്‍ഡ് ടാക്സി ജീപ്പ് സ്റ്റാന്‍ഡിലേക്ക് മാറ്റാനും ടാക്സി കാറുകള്‍ പൂര്‍ണപ്രകാശ് ഹോട്ടലിന്‍െറ ഭാഗത്തേക്കും ജീപ്പുകള്‍ ചന്തയിലേക്കും ഷോപ്പിങ് കോപ്ളക്സിലേക്കും മാറ്റും. കഴിഞ്ഞ ട്രാഫിക് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് നീലേശ്വരം റോഡിലേക്കും പുലമണ്‍ പാലത്തിന് സമീപത്തെ ടെമ്പോ ലോറികള്‍, പിക്-അപ് വാന്‍ എന്നിവ കോട്ടയം റോഡിലെ പാര്‍ക്കിങ് ഭാഗത്തേക്കും മാറ്റും. നിലവിലെ ബസ്സ്റ്റോപ്പുകളും മാറ്റി ക്രമീകരിക്കും. നീലേശ്വരം ഭാഗത്തേക്കുള്ള ബസുകള്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ നീലേശ്വരം റോഡില്‍ നിര്‍ത്തണം. കച്ചേരി മുക്കിലെ സ്റ്റോപ് ഇനി മുതല്‍ പോസ്റ്റ് ഓഫിസിനു മുന്നിലായിരിക്കും. ആശുപത്രി ജങ്ഷനില്‍ ഓയൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്താന്‍ പാടില്ല. മര്‍ത്തോമാ സ്കൂള്‍ ഭാഗത്തെ ബസുകള്‍ കുരിശടിക്ക് സമീപം നിര്‍ത്തണം. ചന്തമുക്കില്‍ അശോക പ്രസിന് മുന്നിലെ പാര്‍ക്കിങ് ടുവീലറുകള്‍ക്ക് മാത്രമാക്കി. മുനിസിപ്പല്‍ ഓഫിസിന് എതിര്‍വശം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. മുന്‍വശത്ത് ടുവീലര്‍ പാര്‍ക്കിങ് അനുവദിക്കും. പുലമണ്‍ ട്രാഫിക് സിഗ്നലില്‍ ഇടതുഭാഗത്തുകൂടി വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യം ഒരുക്കും. കൈയേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.